മാപ്പ് എഴുതിക്കൊടുത്താല്‍ പുറത്താക്കിയ വിദ്യാര്‍ത്ഥിയെ ക്ലാസില്‍ പ്രവേശിപ്പിക്കാമെന്ന് ധാരണ; അടച്ചിട്ട കേന്ദ്ര സര്‍വ്വകലാശാല ഉടന്‍ തുറക്കും
പെരിയ: (www.kasargodvartha.com 10.10.2018) മാപ്പ് എഴുതിക്കൊടുത്താല്‍ പുറത്താക്കിയ വിദ്യാര്‍ത്ഥിയെ ക്ലാസില്‍ പ്രവേശിപ്പിക്കാമെന്ന് ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബു, ജില്ലാ പോലീസ് ചീഫ് ഡേ. എ ശ്രീനിവാസന്‍, കേന്ദ്ര സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ ഡോ. ജയപ്രസാദ് എന്നിവര്‍ വിവിധ വിദ്യാര്‍ത്ഥി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ഇതോടെ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ട കേന്ദ്ര സര്‍വ്വകലാശാല ഉടന്‍ തുറന്നേക്കും.
കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരെ ഫെയിസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് ഇന്റര്‍നാഷണല്‍ റിലേഷന്‍ഷിപ്പ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി തൃശ്ശൂര്‍ സ്വദേശി അഖിലിനെ കഴിഞ്ഞ സപ്തംബര്‍ ആറ് മുതല്‍ കോളജില്‍ നിന്നും പുറത്താക്കിയത്. പിന്നീട് എംപി, എംഎല്‍എ, വൈസ് ചാന്‍സിലര്‍ ഡേ. ഗോപകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അഖിലിനെ ക്യാമ്പസില്‍ കയറുന്നത് വിലക്കികൊണ്ട് അധികൃതര്‍ ഉത്തരവിടുകയാണ് ചെയ്തത്. ഇതിനാല്‍ വിദ്യാര്‍ത്ഥിയെ ക്യാമ്പസില്‍ കടക്കാന്‍ സെക്യൂരിറ്റിക്കാര്‍ അനുവദിക്കുകയും ചെയ്തിരുന്നില്ല.
ഇതോടെ മനസികമായി തകര്‍ന്ന അഖില്‍ ചൊവ്വാഴ്ച് രാവിലെ ക്യാമ്പസിലെ ഗ്രൗണ്ടില്‍ വെച്ച് ആത്മഹത്യാ കുറിപ്പ് എഴുതി വെച്ച് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അഖില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ സര്‍വ്വകലാശാലയുടെ അക്കാദമിക്ക് ബ്ലോക്ക് ഉപരോധിക്കുകയും പ്രോ വൈസ് ചാന്‍സ് ലര്‍ ഡോ. ജയപ്രസാദിനെ ഉപരോധിക്കുകയും ചെയ്തിരുന്നു.
ജില്ലാ പോലീസ് ചീഫ് പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന ഉറപ്പിലാണ് പരിഹാരം ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച കേന്ദ്ര സര്‍വ്വകലാശാലയില്‍ വെച്ച് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. അഖില്‍ മാപ്പ് അപേക്ഷ വ്യാഴാഴ്ച തന്നെ എഴുതി നല്‍കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. അതേസമയം അഖിലിനെതിരെ ബേക്കല്‍ പോലീസ് ആത്മഹത്യാശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, News, Periya, Students, Central University, Strike, Top-Headlines, Strike: Academic activities will be started on Thursday at CUK

Powered by Info News For You

Comments
Post a Comment