നീലേശ്വരത്ത് നാളെ മുതല്‍ താല്‍ക്കാലിക ഗതാഗത പരിഷ്‌ക്കരണം


നീലേശ്വരം: നഗരസഭയില്‍ പുതിയ ബസ്സ്റ്റാന്റ് നിര്‍മ്മിക്കുന്നതിനു വേണ്ടി നിലവിലുള്ള പഴയ ബസ്സ്റ്റാന്റ് കെട്ടിടം പൊളിച്ചു മാറ്റുന്നതിനാല്‍ നാളെ മുതല്‍ നഗരത്തില്‍ താല്‍ക്കാലിക ഗതാഗത പരിഷ്‌ക്കരണം ഏര്‍പ്പെടുത്തി.
നാളെ മുതല്‍ നീലേശ്വരത്തേക്ക് വരുന്ന എല്ലാ ടൗണ്‍ ടു ടൗണ്‍ ബസ്സുകളും, ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളും, കാസര്‍കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന ദീര്‍ഘദൂര ബസ്സുകളും മാര്‍ക്കറ്റ് ജംഗ്ഷനിലെ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത് ഹൈവേ വഴി സര്‍വ്വീസ് നടത്തണം. ബാക്കി മുഴുവന്‍ ബസ്സുകളും മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നും മെയിന്‍ ബസാര്‍ നിന്നും തളിയിലമ്പലം റോഡ് വഴി ഡോ:കെ.സി.കെ രാജാ ജംഗ്ഷനില്‍ നിന്നും രാജാറോഡില്‍ പ്രവേശിച്ച് മാര്‍ക്കറ്റ് ജംഗ്ഷന്‍ വഴി ഹൈവേയിലേക്ക് തിരിച്ചു പോകേണ്ടതാണ്. തളിയമ്പലം റോഡ് ഈ കാലയളവില്‍ വണ്‍വെയായി തുടരും. ചെറു വാഹനങ്ങള്‍ക്കും വണ്‍വെ സംവിധാനം ബാധകമാണ്. ഈ ബസ്സുകള്‍ക്ക് ബസ്സ്റ്റാന്റിനു പകരമായുള്ള ബസ്സ്റ്റോപ്പ് ഫെഡറല്‍ ബാങ്ക് കെട്ടിടത്തിന്റെ മുന്‍വശമായിരിക്കും. തളിയിലമ്പലം ജംഗ്ഷനു സമീപമുള്ള ഓട്ടോ സ്റ്റാന്റ് തെരു റോഡിലേക്കും, കെ.സി.കെ രാജാ പരിസരത്തുള്ള ഓട്ടോ സ്റ്റാന്റ് ബി.എസ്.എന്‍.എല്‍ ഓഫീസ് പരിസരത്തേക്കും താല്‍ക്കാലികമായി മാറ്റി സ്ഥാപിച്ചു.
കിഴക്ക് ഭാഗത്ത് നിന്നും നീലേശ്വരം ടൗണിലേക്ക് വരുന്ന ബസുകള്‍ ഫെഡറല്‍ ബാങ്ക് കെട്ടിടത്തിന്റെ മുമ്പില്‍ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത് മെയിന്‍ ബസാറിലൂടെ മാര്‍ക്കറ്റ് ജംഗ്ഷന്‍ വഴി ഹൈവേയിലേക്ക് പ്രവേശിക്കണം.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?