തടി വ്യവസായ തര്‍ക്കം പരിഹരിക്കാന്‍ ക്വട്ടേഷന്‍; പ്ലൈവുഡ് കമ്പനി ഉടമകളുടെ സംഘടനാ നേതാവിനെയും കൂട്ടാളികളെയും പ്രതിചേര്‍ത്തു

മൂവാറ്റുപുഴ:(www.kvartha.com 18/10/2018) തടി വ്യവസായ തര്‍ക്കം പരിഹരിക്കാന്‍ പ്ലൈവുഡ് കമ്പനി ഉടമകളെ വകവരുത്താന്‍ ഇരുപതംഗ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയ കേസില്‍ അസോസിയേഷന്‍ നേതാവ് മുജീബ് റഹ്്മാനടക്കം മൂന്നുപേരെ പ്രതിചേര്‍ത്തു. ഇവര്‍ക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഇവരുടെ വീടുകളിലും ഓഫീസുകളിലും അന്വേഷണ സംഘം റെയ്ഡ് നടത്തി. സംഘടനയില്‍പ്പെട്ടവരാണ് പ്രതിചേര്‍ക്കപ്പെട്ട രണ്ടുപേര്‍.

ഇതിനിടെ മുവാറ്റുപുഴയിലെത്തിയ ക്വട്ടേഷന്‍ സംഘത്തിന് പണം കൈമാറിയതുമായി രണ്ടു പേരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരിലെ തടി വ്യവസായ അസോസിയേഷന്‍ ജീവനക്കാരായ രണ്ടു പേരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഇവരില്‍ നിന്നും പോലിസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു. ഇതിനിടെ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയ മൂവാറ്റുപുഴ സ്വദേശി സലാമിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ പേരെ കഴിഞ്ഞ ദിവസങ്ങളില്‍ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

 News, Muvattupuzha, Kerala, Police, Timber industry dispute: Case against association leader and team


നഗരത്തില രണ്ട് പ്ലൈവുഡ് കമ്പനി ഉടമകളടക്കം നിരവധി പേരെയാണ് പോലിസ് ചോദ്യം ചെയ്തത്. ജില്ലാ പോലിസ് മേധാവി രാഹുല്‍ ആര്‍ നായരുടെ മേല്‍നോട്ടത്തില്‍ മൂവാറ്റുപുഴ സിഐ ജയകുമാറും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Muvattupuzha, Kerala, Police, Timber industry dispute: Case against association leader and team 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?