കോഴിയിറച്ചി വില കുതിക്കുന്നു; ആശ്വാസത്തോടെ കര്‍ഷകര്‍


കോഴിയിറച്ചി വില 170 കടന്നതോടെ ഭക്ഷണപ്രിയര്‍ക്ക് ആശങ്കയും കര്‍ഷകര്‍ക്ക് ആശ്വാസവും. ഒരുമാസം മുമ്പ് 120 രൂപയായിരുന്നു വില. ഓരോ ജില്ലകളിലും വിലയില്‍ വ്യത്യാസമുണ്ടാകും.

തിരുവനന്തപുരത്ത് വില 205 കടന്നു. തമിഴ്നാട്ടില്‍നിന്ന് ആവശ്യത്തിന് കോഴിയെത്തിയതാണ് പ്രളയത്തിന് ശേഷവും കോഴിവില പിടിച്ചുനിര്‍ത്തിയിരുന്നത്. കേരളത്തിന് വേണ്ട 80 ശതമാനവും ഇപ്പോഴും തമിഴ് നാട്ടില്‍ നിന്നാണ് വരുന്നത്.

പിന്നീട് വിലകുറഞ്ഞതും ചൂട് കൂടിയതും പല ഫാമുകളെയുംബാധിച്ചു. പ്രളയത്തില്‍ കാര്യമായ നഷ്ടം കര്‍ഷകര്‍ക്ക് ഉണ്ടായിരുന്നു. സംസ്ഥാനത്ത് 500 കോടിക്ക് മുകളില്‍ നഷ്ടമുണ്ടായതായാണ് പൗള്‍ട്രി ഫെഡറേഷന്റെ കണക്ക്. ഇപ്പോഴും കൃഷി പുനസ്ഥാപിക്കാന്‍പോലും പലര്‍ക്കും കഴിഞ്ഞിട്ടില്ല.
കൃഷിയില്ലാത്തതിനാല്‍ വിലകൂടിയതിന്റെ ഫലം കേരളത്തിലെ കര്‍ഷകര്‍ക്ക് കാര്യമായി ലഭിക്കുകയുമില്ല. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മാത്രമാണ് കോഴിക്കര്‍ഷകര്‍ക്ക് വലിയ നഷടം ഇല്ലാതിരുന്നത്. മണ്ഡലകാലം തുടങ്ങുന്നതോടെ വീണ്ടും വില കുറയുമെന്നാണ് പ്രതീക്ഷ.

അതേസമയം രണ്ടുവര്‍ഷത്തിന് ശേഷം മികച്ച വിലയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കിലോ 85 രൂപ ഇപ്പോള്‍ കര്‍ഷകന് ലഭിക്കുന്നുണ്ട്. കച്ചവടക്കാരന് 120 രൂപക്ക് കിട്ടും. ഇത് നഷ്ടത്തില്‍ മുങ്ങിയ കോഴി കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാവും



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?