കണ്ണിയത്ത് ബാംഗ്ലൂര്‍ ചാപ്റ്റര്‍ രൂപീകരണവും പ്രഭാഷണവും: സംഘാടക സമിതിയായി

ബാംഗ്ലൂര്‍ (www.evisionnews.co): മതഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായി മലയോര മേഖലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയുടെ ബാംഗ്ലൂര്‍ ചാപ്റ്റര്‍ രൂപീകരണവും പ്രമുഖ പ്രാസംഗികന്‍ ഖലീല്‍ ഹുദവിയുടെ പ്രഭാഷണവും ഒക്ടോബര്‍ 27ന് ബാംഗ്ലൂരില്‍ നടക്കും.

പരിപാടിയുടെ വിജയത്തിനായി ബാംഗ്ലൂര്‍ ഐ.എം.എ ഹാളില്‍ ചേര്‍ന്ന സ്വാഗതസംഘ യോഗത്തില്‍ അബ്ദുല്‍ റസാഖ് ചെര്‍ളടുക്ക അധ്യക്ഷത വഹിച്ചു. സിനാന്‍ ഹുദവി തളങ്കര സ്വാഗതം പറഞ്ഞു. സ്ഥാപന സെക്രട്ടറി മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. ബേര്‍ക്ക അബ്ദുല്ല ഹാജി, എടനീര്‍ അബൂബക്കര്‍ ഹാജി സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികള്‍: എന്‍.എ മുഹമ്മദ് (മുഖ്യ രക്ഷാധികാരി), എം.കെ. നൗഷാദ്, ടി.സി.സിറാജ്, പി.എം.അബ്ദുല്ലത്തീഫ്, സിദ്ധീഖ് തങ്ങള്‍ (രക്ഷാധികാരികള്‍), മുനീര്‍.ടി.സി (ചെയര്‍), മൊയ്തു പെര്‍ള (ജന. കണ്‍), സിനാന്‍ ഹുദവി തളങ്കര (വര്‍ക്കിംഗ് കണ്‍),റസാഖ് പെര്‍ള (ട്രഷ).



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?