കയറും മുമ്പേ മുന്നോട്ടെടുത്തു; ബസില്‍ നിന്നും വീണ് വീട്ടമ്മക്ക് പരിക്ക്

കുമ്പള: (www.kasargodvartha.com 13.10.2018) കയറും മുമ്പേ മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് ബസില്‍ നിന്നും വീണ് വീട്ടമ്മക്ക് പരിക്കേറ്റു. ബന്തിയോട് പച്ചമ്പളയിലെ കാസിമിന്റെ ഭാര്യ മറിയുമ്മ (65)യ്ക്കാണ് പരിക്കേറ്റത്. മറിയുമ്മയെ ആദ്യം ഉപ്പളയിലെ സ്വകാര്യാശുപത്രിയിലും പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11.15 മണിയോടെ ബന്തിയോട് വെച്ചാണ് സംഭവം.

കാസര്‍കോട്- തലപ്പാടി റൂട്ടിലോടുന്ന വീരഹനുമാന്‍ ബസാണ് അപകടം വരുത്തിയത്. വീട്ടമ്മയുടെ കണ്ണിനും മുഖത്തും സാരമായി പരിക്കേറ്റു. ബസിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ വഴിയിലുപേക്ഷിക്കാന്‍ ബസ് ജീവനക്കാര്‍ ശ്രമം നടത്തിയത് നാട്ടുകാരെ പ്രകോപിതരാക്കി. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടാണ് വീട്ടമ്മയെ ജീവനക്കാരെയും കൂടെക്കൂട്ടി ആശുപത്രിയിലെത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, Bus, Injured, Uppala, Bandiyod, General-hospital, Injured, Accident, House wife injured after falling from Bus
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?