"പി.ബി.അബ്ദുല്‍ റസാഖ്" : ഉമറാക്കളുടെ ബാധ്യതകളോട് നീതി പുലര്‍ത്തിയ കര്‍മ്മയോഗി : എം.ഐ.സി. ദുബൈ
ദുബൈ : പൊതു ഭരണ രംഗത്ത് ഉന്നത സ്ഥാനങ്ങളില്‍ വ്യവഹരിക്കുമ്പോളും ഉമ്മത്തിലെ ഉമറാക്കളുടെ ബാധ്യതകളോട് നീതി പുലര്‍ത്താന്‍ പി.ബി അബ്ദുല്‍ റസാഖ് സാഹിബിനു സാധിച്ചിട്ടുണ്ടെന്നു മലബാര്‍ ഇസ്ലാമിക് കോംപ്ലെക്‌സ് ദുബൈ സോണല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. സമസ്തയുടെ പോഷക സംഘടനകളുടെയും മദ്രസ്സ മഹല്ല് സംവിധാനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഭാരവാഹിത്വത്തെ മാതൃകാപരമായി ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പൂര്‍ണ്ണ വിജയമായിരുന്നെന്നും യോഗം വിലയിരുത്തി. മതേതര ജനാധിപത്യ മൗല്യങ്ങളുടെ സൗന്ദര്യത്തെ കാത്തുസൂക്ഷിച്ച ജാതി മത ഭാഷകള്‍ക്ക് അതീതമായി മാനുഷിക മൂല്യങ്ങള്‍ക്കും വിലകല്പിച്ച നല്ലൊരു രാഷ്ട്രീയ നേതാവിനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമൂഹത്തിനു നഷ്ടമായതെന്നും യോഗത്തില്‍ പങ്കെടുത്ത പ്രവാസ രംഗത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍
അനുശോചിച്ചു.
വെല്‍ഫിറ്റ് അബ്ദുല്‍ സലാം ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അബ്ദുല്‍ റഷീദ് ഹാജി കല്ലിങ്കാല്‍, അസീസ് കമാലിയ ചെര്‍ക്കളം, സിദ്ദീഖ് കനിയടുക്കം, താഹിര്‍ മുഗു, അബ്ബാസലി ഹുദവി ബേക്കല്‍, കബീര്‍ അസ്അദി പെരുമ്പട്ട, എം.ബി.എ.ഖാദര്‍ ചന്തേര, അസീസ് മുസ്ലിയാര്‍ തൃക്കരിപ്പൂര്‍, മന്‍സൂര്‍ ഹുദവി കളനാട്, ഫാസില്‍ മെട്ടമ്മല്‍, സുബൈര്‍ മാങ്ങാട്,
അസീസ് ബള്ളൂര്‍, അന്താസ് ചെമ്മനാട്, ഖാദര്‍ ഇര്‍ശാദി കര്‍ണൂര്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു.
ഖുര്‍ആന്‍ പാരായണ ആത്മീയ ദുആ സദസ്സിനു ഉസ്താദ് അബ്ദുല്‍ ഖാദര്‍ അസ്അദി നേതൃത്വം നല്‍കി.
Powered by Info News For You

Comments
Post a Comment