ക്രിക്കറ്റ് പൂരത്തിനൊരുങ്ങി അനന്തപുരി; കാര്യവട്ടം ഏകദിനത്തിനായി ഇന്ത്യ,വിന്‍ഡീസ് ടീമുകള്‍ തലസ്ഥാനത്ത്

തിരുവനന്തപുരം: (www.kvartha.com 31.10.2018) കേരളത്തില്‍ വിരുന്നെത്തുന്ന ഇന്ത്യ-വിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തെ വരവേല്‍ക്കാനായി തലസ്ഥാനം ഒരുങ്ങി. നാളെ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ നടക്കുന്ന മത്സരത്തിനായി ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് ടീമുകളും മാച്ച് ഒഫിഷ്യല്‍സും തിങ്കളാഴ്ച്ച തിരുവനന്തപുരത്തെത്തി.

ആവേശോജ്ജ്വല സ്വീകരണമാണ് ഇരു ടീമുകള്‍ക്കും ആരാധകരും കെ സി എ ഭാരവാഹികളും ചേര്‍ന്ന് നല്‍കിയത്. അഞ്ചു മത്സര പരമ്പരയിലെ വിജയികളെ തീരുമാനിക്കുന്ന നിര്‍ണ്ണായക മത്സരം എന്ന നിലയ്ക്ക് നാളത്തെ മത്സരത്തിന് ആവേശം കൂടും. വിരാട് കൊഹ്ലിയുടെ ഇന്ത്യന്‍ ടീം പരമ്പര വിജയത്തിനും ജാസണ്‍ ഹോള്‍ഡറുടെ വിന്‍ഡീസ് വിജയത്തോടെ പരമ്പര സമനിലയാക്കാനുമായി കളത്തിലിറങ്ങുമ്പോള്‍ തിരുവനന്തപുരത്ത് നാളെ കാഴ്ച്ചവിരുന്ന് ഉറപ്പ്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഒന്നര മുതലാണ് മത്സരം ആരംഭിക്കുക. 11 മുതല്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Sports, Cricket, Thiruvananthapuram, News, Thiruvananthapuram eagerly waiting for one-day cricket match; 1 day to go


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?