കേരളത്തിലെ മഹല്ലുകള്‍ ഹൈടെക് ആക്കാന്‍ സര്‍ക്കാര്‍ തീരുമാനം; ആനുകൂല്യങ്ങളും സ്‌കോളര്‍ഷിപ്പുകളും ഇനി ഓണ്‍ലൈനിലൂടെ ലഭിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍; മഹല്‍സോഫ്റ്റ് റെഡി

കോഴിക്കോട്: (www.kvartha.com 04.10.2018) കേരളത്തിലെ മഹല്ലുകള്‍ ഹൈടെക് ആക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി മഹല്‍സോഫ്റ്റ് തയ്യാറായി. ആനുകൂല്യങ്ങളും സ്‌കോളര്‍ഷിപ്പുകളും ഇനി ഓണ്‍ലൈനിലൂടെ ലഭിക്കുമെന്ന് മഹല്‍സോഫ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. സാങ്കേതികമായി രാജ്യം മുമ്പോട്ടു കുതിക്കുമ്പോള്‍ സമൂഹവും മുന്നോട്ടു പോകേണ്ടതുണ്ടെന്നും വഖഫ് ന്യൂനപക്ഷ മന്ത്രി ഡോ. കെ ടി ജലീല്‍ വ്യക്തമാക്കി.

ഓരോ മഹല്ലുകളുടെയും വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിലൂടെ മഹല്‍ അംഗങ്ങള്‍ക്കുളള അവകാശങ്ങളും സ്‌കോളര്‍ഷിപ്പുകളും തുടങ്ങി എല്ലാ പദ്ധതികളും അര്‍ഹതപ്പെട്ടവരിലേക്കു യഥാസമയം എത്തിക്കാന്‍ മഹല്‍സോഫ്റ്റിലൂടെ സാധിക്കും. തുടക്കത്തില്‍ ഏഴ് ജില്ലകളില്‍ ആരംഭിക്കുന്ന പദ്ധതി ഉടന്‍ മറ്റുളള ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
K.T Jaleel, Kozhikode, Kerala, News, Keral Mahal, High tech, Government, MahalSoft inaugurated by KT Jaleel

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. ടി വി മുഹമ്മദ് ഫൈസല്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, ഇമാം പി എച്ച്, അബ്ദുല്‍ ഗഫാര്‍ മൗലവി, നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ ചിഞ്ചു ടീച്ചര്‍, സൈഫുദ്ദീന്‍ ഹാജി, എം കെ നാസറുദ്ധീന്‍ എന്നിവര്‍ ആശംസ നേര്‍ന്നു.

എസ് ആര്‍ സി ഡയറക്ടര്‍ ഡോ. എന്‍ ബി സുരേഷ്‌കുമാര്‍ സ്വാഗതവും വഖഫ് ബോര്‍ഡ് ഡിവിഷണല്‍ ഓഫീസര്‍ എ ഹബീബ് നന്ദിയും പറഞ്ഞു. മഹല്‍സോഫ്റ്റ് പദ്ധതിയുടെ സാങ്കേതിക സമര്‍പ്പണം ഷാഹിര്‍ ഇസ്മാഈല്‍, ഷാഫി അമ്പലത്ത് എന്നിവര്‍ നിര്‍വഹിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: K.T Jaleel, Kozhikode, Kerala, News, Keral Mahal, High tech, Government, MahalSoft inaugurated by KT Jaleel 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?