ശബരിമല സ്ത്രീ പ്രവേശനം: സിപിഐ നിലപാട് വ്യക്തമാക്കി ലഘുലേഖ പുറത്തിറക്കി
ആലപ്പുഴ: (www.kvartha.com 25.10.2018) ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സിപിഐയുടെ നിലപാട് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എഴുതിയ 'കേരളം നവോത്ഥാന മൂല്യങ്ങളില്‍ നിന്ന് പിറകോട്ടോ?' എന്ന ശീര്‍ഷകത്തിലുള്ള ലഘുലേഖ പുറത്തിറക്കി.
കഴിഞ്ഞ ദിവസം കൊല്ലത്ത് ലാലാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള സംസ്ഥാനജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവരുടെ മേഖലാ ജനറല്‍ ബോഡി യോഗത്തിലാണ് ലഘുലേഖ പ്രകാശനം ചെയ്തത്.
കറുപ്പുടുത്ത് ഇരുമുടിക്കെട്ടുമായി നടന്നുനീങ്ങുന്ന അയ്യപ്പഭക്തന്റെ ബഹുവര്‍ണ കളര്‍ ചിത്രം മുഖപേജിലും പുറംചട്ടയില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ചിത്രവും ആലേഖനം ചെയ്ത ലഘുലേഖ സിപിഐ സംസ്ഥാന കൗണ്‍സിലിനു വേണ്ടി പാര്‍ട്ടിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രഭാത് ബുക്ക് ഹൗസാണ് പുറത്തിറക്കിയിരിക്കുന്നത്.
പത്തുരൂപ മുഖവിലയുള്ള ഈ ലഘുലേഖ വരും ദിവസങ്ങളില്‍ പരമാവധി ജനങ്ങളിലെത്തിക്കണമെന്നാണ് അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അയിത്തത്തിനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ബ്രിട്ടീഷ് മേല്‍ക്കോയ്മക്കുമെതിരെ രാജ്യത്താദ്യമായി സുചിന്തിതമായി അഭിപ്രായം രേഖപ്പെടുത്തിയ രാഷ്ട്രീയ പാര്‍ട്ടി സിപിഐ ആണെന്നു ലേഖനം അടിവരയിടുന്നു. 1930ല്‍ സിപിഐ അംഗീകരിച്ച ' പ്രക്ഷോഭത്തിന്റെ പൊതുവേദി' എന്ന പ്രമേയത്തിലാണ് ജാതിവ്യവസ്ഥയും ബ്രിട്ടീഷ് ഭരണവും പോകണമെന്ന് അസന്നിഗ്ധമായി വിലയിരുത്തിയത്.
തുടര്‍ന്ന് ലേഖനത്തില്‍ കേരളത്തില്‍ നടന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിക്കെതിരെയുള്ള പ്രധാനപ്പെട്ട പ്രക്ഷോഭ സമരങ്ങളെക്കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട്. 1888ല്‍ അരുവിപ്പുറത്തു ആദ്യ ക്ഷേത്ര പ്രതിഷ്ഠ നടത്തിയ ശ്രീനാരായണ ഗുരു അവിടെ 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്' എന്ന് രേഖപ്പെടുത്തിയ ശേഷം പിന്നീടിങ്ങോട്ടുള്ള നാല്‍പ്പത്തിയൊന്നു വര്‍ഷക്കാലം കേവലമായ ഏതെങ്കിലും തത്വത്തെ ആവിഷ്‌കരിക്കുകയോ തത്വപ്രചാരണം നടത്തുകയോ അല്ല അദ്ദേഹം ചെയ്തത്.
മറിച്ച് വിദ്യാഭ്യാസമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ കേന്ദ്രബിന്ദുവെന്നും ലഘുലേഖ ഓര്‍മ്മിപ്പിക്കുന്നു. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ബിജെപിയും സംഘപരിവാര്‍ സംഘടനകളും മതേതര കക്ഷിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസും നടത്തുന്ന ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധവും മാനവീയതയ്‌ക്കോ ധാര്‍മ്മികതയ്‌ക്കോ നിരക്കാത്തതുമായ നിലപാടുകളുമാണെന്നും ലഘുലേഖയിലുണ്ട്.
2007ലെ വി.എസ് അച്യുതാനന്ദന്‍ നയിച്ച സര്‍ക്കാര്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നാല് അഞ്ച് ഖണ്ഡികയില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ഈ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അത് ഇപ്രകാരമാണ്:
ആര്‍ക്കും തന്നെ ആരാധിക്കുവാനുള്ള അവകാശം നിഷേധിക്കപ്പെടരുത്. പക്ഷെ ശബരിമലയിലേക്കുള്ള പ്രവേശനം ജനങ്ങളുടെ വിശ്വാസങ്ങളുമായും മൂല്യങ്ങളുമായും ബന്ധപ്പെട്ട് കിടക്കുന്നതിനാലും, ഇതു സംബന്ധിച്ച് ഒരു ഹൈക്കോടതി വിധി നിലവിലുള്ളതിനാലും ബഹു. കോടതിയോട് ഈ വിഷയത്തില്‍ ഹൈന്ദവ തത്വശാസ്ത്രത്തെക്കുറിച്ച് ആധികാരികമായ അറിവുള്ള പ്രമുഖ പണ്ഡിതരെയും, അറിയപ്പെടുന്ന,അഴിമതിരഹിതരായ സാമൂഹിക പരിഷ്‌കര്‍ത്താക്കളെയും ഉള്‍പ്പെടുത്തി ഒരു കമ്മിഷനെ നിയമിച്ച് അവരുടെ നിര്‍ദേശങ്ങള്‍/അഭിപ്രായങ്ങള്‍, എല്ലാ സ്ത്രീകള്‍ക്കും പ്രയഭേദമെന്യേ ആരാധനയ്ക്കായി ശബരിമലയില്‍ പ്രവേശനം അനുവദിക്കണമോ എന്ന വിഷയത്തില്‍ തേടണമെന്നാണ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉള്ളത്.
പരമോന്നത കോടതിക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട ശരിയായ അവലോകനം നടത്തുവാനും ന്യായയുക്തമായ തീരുമാനം കൈക്കൊള്ളുവാനും പാണ്ഡിത്യമുള്ള ഒരു കമ്മീഷനെ നിയമിക്കുന്നതിലൂടെ സാധ്യമാകും എന്നതിനാലാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന വിധിയുമായി ബന്ധപ്പെട്ട് ആധുനിക സമൂഹത്തിന് അംഗീകരിക്കുവാന്‍ കഴിയാത്ത വര്‍ഗലിംഗ വിവേചനപരമായ നിലപാടുകള്‍ സ്വീകരിക്കുക വഴി വര്‍ത്തമാനകാല സമൂഹത്തില്‍ അപകടകരമായ നിലയില്‍ മാനവീകതയ്‌ക്കെതിരെ നടത്തുന്ന വെല്ലുവിളികള്‍ സാമൂഹികമായും സാംസ്‌കാരികമായും നമ്മുടെ സമൂഹത്തെ നൂറ്റാണ്ടുകള്‍ പിറകിലേക്ക് നയിക്കാനേ ഉതകൂ എന്ന പാഠം ഏവരും ഉള്‍ക്കൊള്ളണമെന്നും ലഘുലേഖയിലൂടെ പാര്‍ട്ടി അഭ്യര്‍ഥിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sabarimala women entry: CPI has issued a tip off the stand, Alappuzha, News, Politics, Thiruvananthapuram, Kollam, Sabarimala Temple, Religion, Trending, Women, Controversy, Kerala.

Powered by Info News For You

Comments
Post a Comment