കായംകുളം നഗരസഭയില്‍ കൗണ്‍സില്‍ യോഗത്തിനിടെ കൂട്ടത്തല്ല്; കുഴഞ്ഞുവീണ കൗണ്‍സിലര്‍ മരിച്ചു, നഗരത്തില്‍ ഹര്‍ത്താല്‍
കായംകുളം (ആലപ്പുഴ): (www.kvartha.com 25.10.2018) കായംകുളം നഗരസഭയില്‍ കൗണ്‍സില്‍ യോഗത്തിനിടെ കൂട്ടത്തല്ല്. സംഘര്‍ഷത്തിനിടെ കുഴഞ്ഞുവീണ കൗണ്‍സിലര്‍ മരിച്ചു. സെന്‍ട്രല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയാണ് കൂട്ടത്തല്ലിനിടയാക്കിയ സംഭവം നടന്നത്.
സംഘര്‍ഷത്തിനിടെ കുഴഞ്ഞുവീണ് പരുമല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിപിഎം കൗണ്‍സിലര്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. 12-ാം വാര്‍ഡ് കൗണ്‍സിലര്‍ അജയനാണ് മരിച്ചത്. സംഭവത്തില്‍ ഒമ്പത് കൗണ്‍സിലര്‍മാര്‍ക്കു പരിക്കേറ്റിരുന്നു. ബുധനാഴ്ച രാവിലെ പത്തരമണിയോടെ കൗണ്‍സില്‍ യോഗം ആരംഭിച്ചപ്പോഴേ തര്‍ക്കങ്ങളുണ്ടായി. സ്റ്റാന്‍ഡിനായി 35 സെന്റ് വസ്തു പൊന്നിന്‍വിലയ്ക്കും 30 സെന്റ് റോഡ് സൗകര്യത്തിനു സൗജന്യമായും ലഭ്യമാക്കാനുള്ള ചര്‍ച്ചയായിരുന്നു നടന്നിരുന്നത്.
എന്നാല്‍, ഇതു സംബന്ധിച്ച സ്ഥിരം സമിതി റിപ്പോര്‍ട്ട് കൗണ്‍സിലര്‍മാര്‍ക്കു പഠിക്കാന്‍ നല്‍കണമെന്നു യുഡിഎഫ്, ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടു. തര്‍ക്കങ്ങള്‍ക്കു ശേഷം റിപ്പോര്‍ട്ട് നല്‍കിയെങ്കിലും വിഷയം ചര്‍ച്ച ചെയ്യുന്നതു മറ്റൊരു കൗണ്‍സിലിലേക്കു മാറ്റിവയ്ക്കണമെന്ന ആവശ്യമുയര്‍ന്നു. എല്‍ഡിഎഫിലെ ഷാമില അനിമോന്‍ സംസാരിച്ചുകൊണ്ടിരിക്കെ മുസ്ലിം ലീഗ് അംഗം നവാസ് മുണ്ടകത്തില്‍ പ്രതിഷേധവുമായി എത്തിയതാണു സംഘര്‍ഷത്തിനിടയാക്കിയത്.
ഇതിനിടെ യുഡിഎഫിലെ പി.ഷാനവാസും എല്‍ഡിഎഫിലെ എസ്.കേശുനാഥും ഏറ്റുമുട്ടിയതോടെ സംഘര്‍ഷം രൂക്ഷമായി. അംഗങ്ങള്‍ ചെയര്‍മാന്റെ ഡയസ് മറിച്ചു താഴെയിട്ടു. തുടര്‍ന്ന് യുദ്ധസമാനമായ സാഹചര്യത്തില്‍ ചെയര്‍മാന്‍ അജണ്ട പാസാക്കി യോഗം പിരിച്ചുവിട്ടെന്ന് അറിയിച്ചതോടെ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ യു.മുഹമ്മദും ചെയര്‍മാനും തമ്മില്‍ പിടിവലിയുമുണ്ടായി. കസേര വീണ് വൈസ് ചെയര്‍പഴ്‌സന്‍ ആര്‍.ഗിരിജയുടെ കാലിനു പരിക്കേറ്റു.
യുഡിഎഫ് അംഗങ്ങള്‍ വൈകിട്ട് അഞ്ചുമണി വരെ നഗരസഭാ ഹാളില്‍ ധര്‍ണ നടത്തി. മര്‍ദനമേറ്റ വി.എസ്.അജയന്‍, അബ്ദുല്‍ മനാഫ് എന്നിവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വൈസ് ചെയര്‍പഴ്‌സന്‍ ആര്‍.ഗിരിജ, പി.ശശികല, കെ.കെ.അനില്‍കുമാര്‍, ജലീല്‍ എസ്.പെരുമ്പളത്ത്, ഷാമില അനിമോന്‍, പി.ഷാനവാസ്, ഷീജ നാസര്‍ എന്നിവരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തില്‍ നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു. മേശകളും കസേരകളും മറ്റും തകര്‍ത്തതുമൂലം അര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്ന നഗരസഭാ ചെയര്‍മാന്റെ പരാതിയിലാണു കേസ്.
യോഗത്തില്‍ യുഡിഎഫ് അംഗങ്ങളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചും ബസ് സ്റ്റാന്‍ഡ് പദ്ധതി അട്ടിമറിച്ചെന്നാരോപിച്ചും യുഡിഎഫ് വ്യാഴാഴ്ച നഗരത്തില്‍ 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് മണ്ഡലം ചെയര്‍മാന്‍ എ.ഇര്‍ഷാദും കണ്‍വീനര്‍ പി.എസ്.ബാബുരാജും അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kayamkulam council meet turns a battle ground; Councillor collapses, dies in hospital, Politics, News, Dead, hospital, Treatment, Obituary, UDF, LDF, Clash, Kerala.

Powered by Info News For You

Comments
Post a Comment