റിയാസ് മൗലവി വധം: റിയാസ് മൗലവി ഉടുത്ത ലുങ്കി ഒന്നാം സാക്ഷിയും ആരാധനാലയത്തിന് കല്ലെറിഞ്ഞ രണ്ടാം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും എറിഞ്ഞ കല്ലും രണ്ടാം സാക്ഷിയും തിരിച്ചറിഞ്ഞു; കോടതിയില്‍ സാക്ഷിവിസ്താരത്തിനിടെ വിതുമ്പി ഖത്വീബ്
കാസര്‍കോട്: (www.kasargodvartha.com 08.10.2018) സംസ്ഥാനത്തെ തന്നെ ഞെട്ടിച്ച കാസര്‍കോട് പഴയചൂരിയിലെ റിയാസ് മൗലവി വധക്കേസിന്റെ വിചാരണ കാസര്‍കോട് പ്രിന്‍സിപ്പാള്‍ സെഷന്‍സ് കോടതിയില്‍ തിങ്കളാഴ്ച ആരംഭിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു (20), നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് കേസിലെ പ്രതികള്‍.
ഒന്നാം സാക്ഷിയും പഴയ ചൂരി മുഹ് യുദ്ദീന്‍ ജുമാമസ്ജിദിന് സമീപത്ത് താമസക്കാരനുമായ ഹാഷിം, രണ്ടാം സാക്ഷിയും പള്ളിയുടെ ഖത്തീബുമായ അബ്ദുല്‍ അസീസ് എന്നിവരെയാണ് തിങ്കളാഴ്ച വിസ്തരിച്ചത്. മൂന്നാം സാക്ഷി ഹമീദിന്റെ വിസ്താരം ചൊവ്വാഴ്ച നടക്കും. റിയാസ് മൗലവി കൊലചെയ്യപ്പെട്ട ദിവസം അദ്ദേഹം ഉടുത്തിരുന്ന ലുങ്കി ഒന്നാം സാക്ഷിയായ ഹാഷിം കോടതിയില്‍ തിരിച്ചറിഞ്ഞു. സംഭവദിവസം ആരാധനാലയത്തിന് കല്ലെറിഞ്ഞ രണ്ടാം പ്രതി നിതിന്‍ ധരിച്ചിരുന്ന കാവി മുണ്ടും കടുനീല കളറുള്ള ഫുള്‍കൈ ബനിയനുമാണ് അബ്ദുല്‍ അസീസ് കോടതിയില്‍ തിരിച്ചറിഞ്ഞത്.
നിലവിളി കേട്ടാണ് സംഭവസ്ഥലത്തേക്കെത്തിയതെന്ന് ഹാഷിം കോടതിയില്‍ പറഞ്ഞു. റിയാസ് മൗലവി താമസിക്കുന്ന മുറിയില്‍ വെളിച്ചമുണ്ടായിരുന്നു. ജനലിലൂടെ നോക്കിയപ്പോഴാണ് വെട്ടേറ്റ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ തൊട്ടടുത്ത അബ്ദുല്ലയുടെ വീട്ടിലെത്തി വിവരം പറഞ്ഞു. അബ്ദുല്ലയേയും അദ്ദേഹത്തിന്റെ മകനെയും കൂട്ടി അവിടെയെത്തി. ഇതിനിടയില്‍ ഉസ്താദ് മൈക്കിലൂടെ പള്ളിക്ക് ആരോ കല്ലെറിഞ്ഞതായി അനൗണ്‍സ്‌മെന്റ് നടത്തുകയും ചെയ്തു. റിയാസ് മൗലവിയെ ഉടന്‍ തന്നെ ആംബുലന്‍സ് വരുത്തി അതില്‍ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചതായി ഹാഷിം പ്രോസിക്യൂഷന്റെ ചീഫ് വിസ്താരത്തിലും പ്രോസിക്യൂഷന്റെ ക്രോസ് വിസ്താരത്തിലും പറഞ്ഞു.
ആദ്യം സംഭവം കണ്ടതിനാല്‍ പോലീസില്‍ മൊഴി നല്‍കണമെന്ന് അവിടെയുള്ളവര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പോലീസിലെത്തി മൊഴി നല്‍കിയതെന്ന് ഹാഷിം പറഞ്ഞു. രണ്ടാം സാക്ഷിയായ ഖത്തീബ് തിരിച്ചറിയല്‍ പരേഡില്‍ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. പള്ളിയിലുണ്ടായിരുന്ന തങ്ങള്‍ അഞ്ചു പേര്‍ക്കൊപ്പമാണ് റിയാസ് മൗലവി ഭക്ഷണം കഴിച്ചിരുന്നതെന്നും 11.45 വരെ പ്രഭാഷണം കേട്ടുകൊണ്ടിരുന്നതായും ഖത്തീബ് അബ്ദുല്‍ അസീസ് ചീഫ് വിസ്താരത്തില്‍ പറഞ്ഞു. പള്ളിക്ക് കല്ലെറിയുന്നത് കണ്ടാണ് പുറത്തിറങ്ങിയത്. അപ്പോള്‍ രണ്ടാം പ്രതി നിതിന്‍ അവിടെ നില്‍ക്കുന്നത് കണ്ടു. റിയാസ് മൗലവിയുടെ മുറിയില്‍ ആള്‍ക്കാര്‍ വന്ന ശേഷം കരഞ്ഞ് കൊണ്ട് പോകുന്നത് കണ്ടപ്പോഴാണ് താന്‍ റിയാസ് മൗലവിക്ക് വെട്ടേറ്റ വിവരം അറിഞ്ഞതെന്ന് ഖത്തീബ് ചീഫ് വിസ്താരത്തിലും ക്രോസ് വിസ്താരത്തിലും ബോധിപ്പിച്ചു. അന്നത്തെ സംഭവങ്ങള്‍ വികാര നിര്‍ഭരമായി വിവരിക്കുമ്പോള്‍ ഖത്തീബ് വിങ്ങിപ്പൊട്ടി.
2017 മാര്‍ച്ച് 21ന് പുലര്‍ച്ചെയാണ് ചൂരി ജുമാമസ്ജിദിലെ താമസസ്ഥലത്ത് കയറി റിയാസ് മൗലവിയെ മൂന്നംഗ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കാസര്‍കോട് ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത 210/2017 കേസില്‍ ഐപിസി 450, 302, ആര്‍/ഡബ്ല്യു 34 ഐപിസി എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കൊലയ്ക്ക് ശേഷം പ്രതികള്‍ ഇതുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഇപ്പോഴത്തെ കാസര്‍കോട് എസ്പി ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്. കേസില്‍ 90 ദിവസത്തിന് മുമ്പ് തന്നെ 1000 പേജുള്ള കുറ്റപ്പത്രം സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിയായ പി കെ സുധാകരനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി എം അശോകന്‍ ഹാജരായി. പ്രതിഭാഗത്തിനു വേണ്ടി തലശ്ശേരിയിലെ പ്രമുഖ അഭിഭാഷകന്‍ സുനില്‍കുമാറും ഹാജരായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Riyas Moulavi Murder Case, Murder-case, Kasaragod, News, Top-Headlines, Court, Accused, Katheeb, Riyas Moulavi murder; Trial began.
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment