കാവ്യയ്ക്ക് പെണ്‍കുഞ്ഞ്; മീനാക്ഷിക്ക് കൂട്ടിന് കുഞ്ഞനുജത്തി എത്തി
കൊച്ചി: (www.kvartha.com 19.10.2018) കാത്തിരുപ്പുകള്‍ക്കൊടുവില്‍ ദിലീപ് വീണ്ടും അച്ഛനായി. ദിലീപിനും കാവ്യാ മാധവനും പെണ്‍കുഞ്ഞ് ജനിച്ചുവെന്നാണ് വിവരം. ദിലീപ് ഫാന്‍സ് ക്ലബ്ബിലാണ് ദിലീപ് കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയ വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
കാവ്യ ഗര്‍ഭിണിയായിട്ടുള്ള ചിത്രങ്ങള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. ഇതിനിടെ കാവ്യ എട്ട് മാസം ഗര്‍ഭിണിയാണെന്ന് പിതാവും വെളിപ്പെടുത്തിയിരുന്നു. മഞ്ഞ നിറത്തിലുള്ള ഡ്രസില്‍ കാവ്യയുടെ ബേബിഷവര്‍ ഫോട്ടോയായിരുന്നു അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്.
ദിലീപ് കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയെന്നും മീനാക്ഷിക്ക് കുഞ്ഞനുജത്തിയാണ് ജനിച്ചിരിക്കുന്നതെന്നും ഫാന്‍സ് ക്ലബ്ബ് വ്യക്തമാക്കുന്നു.
Keywords: Dileep and Kavya Madhavan become parents to a baby girl, Dileep, Kavya Madhavan, Child, News, Cinema, Entertainment, Kerala.
Powered by Info News For You

Comments
Post a Comment