കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ തെളിവുണ്ടെന്ന് കോടതി; ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യമില്ല; സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: (www.kvartha.com 03.10.2018) കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യമില്ല. കേസില്‍ ഫ്രാങ്കോ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി വിലയിരുത്തി.

ഫ്രാങ്കോയ്ക്കുള്ള സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി ശരിവച്ചു. രാവിലെ കേസ് പരിഗണിക്കുന്നതിനു മുന്‍പ് പോലീസ് സീല്‍ ചെയ്ത കവറില്‍ ചില രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

Franco Mulakkal's bail plea in Kerala nun molest case rejected, Kochi, High Court of Kerala, Bail plea, Trending, Religion, Molestation, Police, News, Kerala

അതേസമയം തനിക്കെതിരെയുള്ള പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്ന ബിഷപ്പിന്റെ വാദം കോടതി തള്ളി. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉയര്‍ന്നിരിക്കുന്നത് ഗൗരവമേറിയ ആരോപണങ്ങളാണ്. സഭയില്‍ ഉന്നതപദവി വഹിക്കുന്നതിനാല്‍ സാക്ഷികളെ സ്വാധീനിച്ചേക്കാം. പോലീസ് അന്വേഷണം പ്രാരംഭഘട്ടത്തില്‍ മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.

ബിഷപ്പ് സമൂഹത്തില്‍ ഉന്നത സ്ഥാനത്തുള്ള ആളാണെന്നും ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സാക്ഷികളെ സ്വാധീനിക്കുമെന്നും അന്വേഷണം തുടരുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണ പുരോഗമതി റിപ്പോര്‍ട്ടും കേസ് ഡയറിയും കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു.

കേസിന്റെ ആദ്യഘട്ടത്തില്‍ കന്യാസ്ത്രീക്ക് അനുകൂലമായി മൊഴി നല്‍കിയിരുന്ന വൈദികന്‍ അടക്കമുള്ളവര്‍ മൊഴിമാറ്റിയതും കന്യാസ്ത്രീയെയും ബന്ധുക്കളെയും സ്വാധീനിക്കാന്‍ പ്രതിഭാഗം ശ്രമിച്ചതും അടക്കമുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങള്‍ പുറത്തുവന്നിരുന്നു.

അതേസമയം, കന്യാസ്ത്രീയുടെ പരാതിക്കു പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുമ്പോഴാണ് അറസ്‌റ്റെന്നും അതു സാമാന്യനീതിയുടെ ലംഘനമാണെന്നുമായിരുന്നു ബിഷപ്പ് ചൂണ്ടിക്കാട്ടിയത്. പൊതുജന വികാരമാണ് അറസ്റ്റിലേക്ക് നയിച്ചതെന്നും ബിഷപ്പ് ആരോപിച്ചിരുന്നു. എന്നാല്‍ ഇതൊന്നും കോടതി പരിഗണിച്ചില്ല.

ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം നിഷേധിച്ച വിധി സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ സ്വാഗതം ചെയ്തു. എത്ര വലിയവനാണെങ്കിലും ആത്മീയതയുടെ പരിവേഷമുണ്ടെങ്കിലും നിയമത്തിനു മുന്നില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ രക്ഷപ്പെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്ന വിധിയാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഫാ.അഗസ്റ്റിന്‍ വട്ടോളി പ്രതികരിച്ചു. നിയമവാഴ്ചയിലും ജനാധിപത്യത്തിലുമുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കുന്ന വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Franco Mulakkal's bail plea in Kerala nun molest case rejected, Kochi, High Court of Kerala, Bail plea, Trending, Religion, Molestation, Police, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?