ചുമരെഴുത്തിനെ ചൊല്ലി സംഘര്‍ഷം; സിപിഎം പ്രവര്‍ത്തകരുടെ പേരില്‍ കുറ്റപത്രം

കാഞ്ഞങ്ങാട്: (www.kasargodvartha.com 11.10.2018) ചുമരെഴുത്തിനെ ചൊല്ലി ബിജെപി പ്രവര്‍ത്തകരായ ചുമട്ടു തൊഴിലാളിയെയും സുഹൃത്തിനെയും കുത്തിയും അടിച്ചും മര്‍ദ്ദിച്ച സംഭവത്തില്‍ കോടതി കുറ്റപത്രം സമര്‍പ്പിച്ചു. മാണിക്കോത്ത് പനക്കാല്‍ വീട്ടില്‍ ഷിജു (32), കിണറ്റിന്‍ കര വീട്ടില്‍ അനൂപ് (28) എന്നിവരാണ് മര്‍ദ്ദനത്തിനിരയായത്.

ഇവരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത സിപിഎം പ്രവര്‍ത്തകരായ മാണിക്കോത്തെ സ്വദേശികളായ അശോകന്‍ വി (37), നിഷാന്ത് സി (25), ചൂരലിലെ രാഹുല്‍ സി (25), രാഹുല്‍ (23), കുന്നൂമ്മലിലെ രാകേഷ് പികെ (26), അക്ഷയ് പി കെ (21), വിഷ്ണു പി കെ (27) എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് സബ് ഇന്‍സ്പെക്ടര്‍ സുനില്‍ കുമാര്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാംക്ലാസ് കോടതി ഒന്നില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Kanhangad, Kasaragod, News, CPM, Clash; Charge sheet against CPM Volunteers

2018 ആഗസ്റ്റ് 21നാണ് കേസിനാസ്പദമായ സംഭവം. ഷിജുവും അനൂപും മാണിക്കോത്ത് പുന്നക്കാല്‍ ഭഗവതി ക്ഷേത്ര കമാനത്തിന് സമീപം ഇരിക്കുമ്പോള്‍ അശോകന്റെ നേതൃത്വത്തിലുള്ള സംഘം കൈയില്‍ കരുതിയ കമ്പിപ്പാര വടി എന്നിവ കൊണ്ട് ഇവരെ അക്രമിക്കാന്‍ മുതിര്‍ന്നപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടുപേരെയും തടഞ്ഞ് നിര്‍ത്തി അശോകന്‍ കത്തിയെടുത്ത് ഷിജുവിനെ കുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, News, CPM, Clash; Charge sheet against CPM Volunteers


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?