ഭാര്യയെയും മകനെയും ആക്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു

കാഞ്ഞങ്ങാട്:(www.kasargodvartha.com 25/10/2018) അമ്മയെയും മകനെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഗൃഹനാഥനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിനിയും പടന്നക്കാട് കൃഷ്ണപിള്ള നഗറില്‍ താമസക്കാരിയുമായ ശെല്‍വി (33), മകന്‍ ചെല്ലമുത്തു (16) എന്നിവരാണ് മര്‍ദ്ദനത്തിനിരയായത്.

ഇവരുടെ പരാതിയില്‍ ഭര്‍ത്താവ് ലക്ഷമണനെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.

 News, Kanhangad, Kasaragod, Kerala, Police, Arrest, District-Hospital,Husband arrested for beating wife and Son

തമിഴ്നാട്ടില്‍ ജോലി ചെയ്തുവരികയായിരുന്ന ലക്ഷ്മണന്‍ കഴിഞ്ഞ ദിവസം മദ്യലരിയില്‍ വീട്ടിലെത്തി ശെല്‍വിയുമായി വഴക്കിടുകയും ഇതിനിടയില്‍ തടസം പിടിക്കാന്‍ ചെന്ന മകന്‍ ചെല്ലമുത്തുവിനെ മര്‍ദ്ദിക്കുകയും വടികൊണ്ട് ക്രൂരമായി തലക്കും ദേഹത്തും അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പരിക്കേറ്റ രണ്ടുപേരും ജില്ലാശുപത്രിയില്‍ ചികിത്സ തേടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kasaragod, Kerala, Police, Arrest, District-Hospital,Husband arrested for beating wife and Son




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?