വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി യുവാവും, മദ്യവുമായി മറ്റൊരു യുവാവും എക്‌സൈസിന്റെ പിടിയില്‍
കുമ്പള: (www.kvartha.com 29.10.2018) വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി യുവാവിനെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.
നൂറ്റിയമ്പത് ഗ്രാം കഞ്ചാവ് കൈവശം വെച്ചതിനാണ് ഫറാന്‍ യൂസഫ് (22) എന്ന യുവാവിനെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി.പ്രസന്ന കുമാര്‍ പിടികൂടിയത്.
മറ്റൊരു സംഭവത്തില്‍ പൈവെളിഗെയില്‍ 17 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശ മദ്യവുമായി മറ്റൊരു യുവാവും അറസ്റ്റിലായി. ഞായറാഴ്ച രാത്രി കൈക്കമ്പ ബായാര്‍ റോഡില്‍ അട്ടഗോളി യു.പി. സ്‌കൂളിന് സമീപത്ത് നിന്ന് വാഹന പരിശോധനയ്ക്കിടെയാണ് 96 പാക്കറ്റ് കര്‍ണാടക നിര്‍മിത വിദേശ മദ്യം പിടികൂടിയത്.
ഹോണ്ട സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വരികയായിരുന്നു മദ്യ പാക്കറ്റുകള്‍. ബായിക്കട്ട സ്വദേശി ഉപേന്ദ്ര (29) ആണ് പിടിയിലായത്. നൂറ്റിയെണ്‍പത് മില്ലി ലിറ്റര്‍ വരുന്ന 96 പാക്കറ്റുകള്‍ സ്‌കൂട്ടറിനകത്ത് സൂക്ഷിച്ച നിലയിലായിരുന്നു.
എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എസ്.ജേക്കബിന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഓഫീസര്‍മാരായ സിജിന്‍, ശരത്, സുധീഷ്, മൈക്കിള്‍ ജോസഫ് എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Two held with liquor Products, Kasaragod, Kumbala, news, Ganja, Liquor, arrest, Karnataka, Top-Headlines, Kerala.

Powered by Info News For You

Comments
Post a Comment