ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികളുള്‍പ്പടെ മൂന്നുപേര്‍ മരിച്ചു

പയ്യന്നൂര്‍: (www.kvartha.com 17.10.2018) ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. പയ്യന്നൂര്‍ എടാട്ട് ദേശീയപാതയില്‍ ബുധനാഴ്ച്ച പുലര്‍ച്ചെ നാലരയ്ക്കാണ് അപകടമുണ്ടായത്. തൃശൂര്‍ കുറുക്കഞ്ചേരി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ബിന്ദു ലാല്‍(55) , സഹോദരിയുടെ മക്കളായ തരുണ്‍(16), ഐശ്വര്യ(10) എന്നിവരാണ് മരിച്ചത്. പത്മാവതി, നിയ, അനിത, വിജിത എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.

എടാട്ട് കേന്ദ്രവിദ്യാലയത്തിനു സമീപത്തുവെച്ചായിരുന്നു അപകടം. കാറും ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. തൃശൂരില്‍ നിന്നും മൂകാംബിക ക്ഷേത്ര ദര്‍ശനത്തിനു പോകുകയായിരുന്നു കാറിലുണ്ടായിരുന്ന കുടുംബം. എട്ടു പേരാണ് കാറിലുണ്ടായിരുന്നത്. മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹങ്ങള്‍ പരിയാരം കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kannur, Payyannur, News, Accident, Death, Car, Lorry, Hospital, Injured, Accident in National Highway; 3 Dead in Payyanur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?