പ്രളയകാലത്ത് രക്ഷകരായ മത്സ്യത്തൊഴിലാളികളെത്തേടി മൂവാറ്റുപുഴയുടെ സ്‌നേഹ യാത്രാ സംഘം

മൂവാറ്റുപുഴ: (www.kvartha.com 22.10.2018) മഹാപ്രളയത്തിന്റെ നാളില്‍ തങ്ങളുടെ നാട്ടുകാരെ രക്ഷിക്കാന്‍ ഓടിയെത്തിയ ചെല്ലാനം നിവാസികളെത്തേടി മൂവാറ്റുപുഴയിലെ സ്‌നേഹകൂട്ടുകാര്‍. മൂവാറ്റുപുഴ എം എല്‍ എ എല്‍ദോ എബ്രഹാമിന്റെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ അസീസ് കുന്നപ്പിള്ളി ,ഷാനവാസ് പായിപ്ര , ഫൈസല്‍ മംഗലശ്ശേരി ,പ്രേംജിത്ത് , പി ബി അനൂപ്, സമീര്‍ മുഹമ്മദ് , ഷാരോണ്‍, തന്‌സീല്‍ തുടങ്ങിയ ഇരുപതോളം പേരടങ്ങുന്ന സംഘമാണ് ചെല്ലാനത്തെത്തിയത് .

എം എല്‍ എ യും സംഘവും വരുന്നെന്നറിഞ്ഞ് കാത്ത് നിന്ന മത്സ്യത്തൊഴിലാളികള്‍ അവര്‍ക്കു ചെല്ലാനം കപ്പല്‍ പള്ളിക്കു സമീപം ഊഷ്മള വരവേല്‍പ്പായിരുന്നു നല്‍കിയത് . പ്രളയകാലത്ത് മൂവാറ്റുപുഴ റവന്യൂ ഡിവിഷന്റെ പരിധിയിലെ മുഴുവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളെയും നേരിട്ട് ഏറ്റെടുത്ത് ഏകോപിപ്പിച്ച പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീപ്പിളാണ് എം എല്‍ എയുടെ നേതൃത്വത്തില്‍ മുവാറ്റുപുഴയുടെ സ്‌നേഹവും കടപ്പാടുമാറിയിക്കാനുള്ള സ്‌നേഹയാത്ര സംഘടിപ്പിച്ചത്.

Kerala fishermen turn into true heroes for saving flood victims, Fishermen, News, Flood, Rain, Kerala

പൗരാണികമായ കപ്പല്‍ പള്ളിയും മറ്റു ചരിത്ര സ്മാരകങ്ങളും സന്ദര്‍ശിച്ച സംഘം തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ മത്സ്യ തൊഴിലാളികളുടെ വീടുകളും സന്ദര്‍ശിച്ചു . മൂവാറ്റുപുഴയാറിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ചുഴി മൂലം രക്ഷാ പ്രവര്‍ത്തനം തീര്‍ത്തും അസാധ്യമായിരിക്കെ ജീവന്‍ പണയം വച്ചാണ് ഇവര്‍ അര്‍ധരാത്രി രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയത് .

ഒരു ഗര്‍ഭിണിയെയും ദിവസങ്ങളായി ഡയാലിസിസ് മുടങ്ങിപ്പോയ രോഗിയെയും ഹൃദയാഘാതം വന്ന പെരുമ്പാവൂര്‍ സ്വദേശിയെയും ഒഴുക്കിനെതിരെ അതിസാഹസികമായി പുഴ വട്ടം ബോട്ട് ഓടിച്ചാണ് അവര്‍ അവരെ ആശുപത്രിയില്‍ എത്തിച്ചത് . പ്രളയ കാലത്തു കടല്‍ തീരം ഏറെക്കുറെ ശാന്തമായിരുന്നത് കൊണ്ട് ചെല്ലാനം വാസികളാണ് എറണാകുളം ജില്ലയിലെ മിക്കയിടങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനെത്തിയത് .

എന്നാല്‍ പിന്നീടാരും തങ്ങളെ തിരിഞ്ഞു നോക്കുകയോ വിളിക്കുകയോ ചെയ്തില്ലെന്ന പരാതിയും അവര്‍ക്കുണ്ട് . തുറയില്‍ നേരിട്ടു വന്നു ക്ഷണിച്ചതും സ്‌റ്റേജിലിരുത്തി ആദരിച്ചതും മൂവാറ്റുപുഴക്കാരാണ്. . ഇപ്പോഴുമിതാ ഞങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നു. എം എല്‍ എ നേരിട്ട് വന്നു നന്ദി പറഞ്ഞതും മറക്കാനാകാത്ത അനുഭവമാണ് .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala fishermen turn into true heroes for saving flood victims, Fishermen, News, Flood, Rain, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?