പ്ലൈവുഡ് കമ്പനി ഉടമകളെ കൊല്ലാന്‍ ക്വട്ടേഷന്‍: സംഘടനാ ഭാരവാഹിയുടെ വീട്ടിലും ഓഫിസിലും റെയ്ഡ്

മൂവാറ്റുപുഴ: (www.kvartha.com 17.10.2018) തടി വ്യവസായ തര്‍ക്കം പരിഹരിക്കാന്‍ പ്ലൈവുഡ് കമ്പനി ഉടമകളെ വകവരുത്താനെത്തിയ ഇരുപതംഗ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയ പ്രധാനിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആരോപണ വിധേയനായ ഉടമകളുടെ സംഘടനാ ഭാരവാഹിയുടെ വീട്ടിലും ഓഫിസിലും അന്വേഷണ സംഘം പരിശോധന നടത്തി.

ഇതിനിടെ മുവാറ്റുപുഴയിലെത്തിയ ക്വട്ടേഷന്‍ സംഘത്തിന് പണം കൈമാറിയതുമായി ബന്ധപ്പെട്ട് രണ്ടു പേരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ക്വട്ടേഷന്‍ സംഘത്തിന് പണം കൈമാറിയതുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിലെ തടി വ്യവസായ അസോസിയേഷന്‍ ജീവനക്കാരായ രണ്ടു പേരാണ് പിടിയിലായതെന്ന് സൂചനയുണ്ട്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു.

Quotation to kill Plywood company owners, News, Police, Probe, Allegation, Office, Raid, Custody, Kerala, Crime, Criminal Case

ഇവരില്‍ നിന്നും പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ഇതിനിടെ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയ മൂവാറ്റുപുഴ സ്വദേശി സലാമിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നഗരത്തില രണ്ട് പ്ലൈവുഡ് കമ്പനി ഉടമകളടക്കം നിരവധി പേരെയാണ് പോലീസ് ചോദ്യം ചെയ്തത്.

ഇതിന്റെ അടിസ്ഥാന്നത്തില്‍ നഗരത്തില്‍ നിന്നും വിവിധ സി സി ടി വി ദൃശ്യങ്ങള്‍ പോലിസ് ശേഖരിച്ചു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംമ്പന്ധിച്ച് ക്വട്ടേഷന്‍ സംഘങ്ങളില്‍ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചതും, ഇത് സംബന്ധിച്ച് ശാസ്ത്രീയ പരിശോധനകള്‍ പുരോഗമിക്കുകയാണ്. പ്രതികളുടെ ഫോണില്‍ നിന്നും വന്നതും പോയതുമായ കോളുകളുടെ പരിശോധനകള്‍ ഒപ്പം ഇവരുടെ മറ്റു ബന്ധങ്ങളും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

ആലപ്പുഴ, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിച്ച ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരും ഇവരെ ഏര്‍പ്പെടുത്തിയ മൂവാറ്റുപുഴ പെരുമ്പാവൂര്‍ സംഘങ്ങളുമാണ് ഇതുവരെ പിടിയിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വരടക്കം ക്വട്ടേഷന്‍ സംഘത്തിലുണ്ട്.

ഇതിനിടെ മുഖ്യ സൂത്രധാരനായ പെരുമ്പാവൂര്‍ സ്വദേശിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ പ്രശ്‌നം പറഞ്ഞ് തീര്‍ക്കാന്‍ പ്രമുഖരായ രാഷ്ടീയ- മത നേതാക്കള്‍ രംഗത്തുവന്നു. ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍.നായരുടെ മേല്‍നോട്ടത്തില്‍ മൂവാറ്റുപുഴ സി.ഐ ജയകുമാറും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.

Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Quotation to kill Plywood company owners, News, Police, Probe, Allegation, Office, Raid, Custody, Kerala, Crime, Criminal Case.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?