ബദിയടുക്ക സ്വദേശിനിക്ക് നേപ്പാള്‍ സര്‍വ്വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്


കാസര്‍കോട്: അധ്യാപന രംഗത്തെയും ഭരണരംഗത്തെയും മികവിന് ബദിയടുക്ക സ്വദേശിക്ക് നേപ്പാളിലെ ഏഷ്യ യൂണിവേഴ്‌സിറ്റിയുടെ ഓണറ റി ഡോക്ടറേറ്റ് ബിരുദം. ബാംഗ്ലൂര്‍ സിലിക്കോണ്‍ സിറ്റി പി.യു. കോളേജ് പ്രിന്‍സിപ്പാള്‍ കീര്‍ത്തി ബദിയടുക്ക ആണ് വിദേശ സര്‍വ്വകലാശാലയുടെ ഡി.ലിറ്റ്. ബിരുദം നേടിയത്.17 വര്‍ഷമായി അധ്യാപന രംഗത്തുള്ള കീര്‍ത്തി ബദിയടുക്ക കഴിഞ്ഞ 5 വര്‍ഷക്കാലമായി സിലിക്കോണ്‍ സിറ്റി കോളേജിലെ പ്രിന്‍സിപ്പാള്‍ ആയി സേവനമനുഷ്ഠിക്കുകയാണ്. ബാംഗ്ലൂര്‍ ആസ്ഥാനമായ ഡോക്ടര്‍ എസ്. രാധാകൃഷ്ണന്‍ റിസേര്‍ച്ച് & ഡവലപ്പ്‌മെന്റ് സെന്റര്‍ ഓഫ് ഇന്ത്യ ആണ് അവാര്‍ഡിന് ശുപാര്‍ശ ചെയ്തത്.തിങ്കളാഴ്ച കാഡ്മണ്ഡുവില്‍ വെച്ച് നടന്ന ചടങ്ങില്‍ ഏഷ്യ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറില്‍ നിന്നും ഈ ബഹുമതി ഏറ്റുവാങ്ങി.
    ബദിയടുക്ക വില്ലേജ് ഓഫീസിനു സമീപത്ത് വൃന്ദാവന'ത്തില്‍ പരേതനായ ശ്രീ കൃഷ്ണ ഭട്ടിന്റെയും ദേവകി. എസ്. ഭട്ടിന്റെയും മകളാണ് കീര്‍ത്തി. ബദിയടുക്ക നവ ജീവന ഹൈസ്‌ക്കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം നേടിയ ഇവര്‍ കാസര്‍കോട് ഗവ: കോളേജില്‍ നിന്നും പ്രീഡിഗ്രിയും ഗണിതശാസ്ത്രത്തില്‍ ബിരുദ ബിരുദാനന്തര ബിരുദവും നേടിയത്. വിവാഹ ശേഷം ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ കീര്‍ത്തി ബദിയടുക്ക കര്‍ണ്ണാടക ഗവ: ടെസ്റ്റ് ബുക്ക് റൈറ്റര്‍, പി.യു.ബോര്‍ഡ് എക്‌സാമിനേഷന്‍ കമ്മിറ്റി , ദേശീയതല ഗണിത ശാസ്ത്ര മോഡല്‍ എക്‌സിബിഷന്‍ ജഡ്ജ്, ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ മെമ്പര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭര്‍ത്താവ് ഗിരീഷ് അരീത്തല ബാംഗ്ലൂരിലെ ഫ്രഞ്ച് കമ്പനിയായ  തൈല്‍ സ് ഇന്ത്യാ ലിമിറ്റഡിന്റെ സീനിയര്‍ മാനേജരാണ്. ഏക മകന്‍ നമന്‍ കശ്യപ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?