ദുരന്തമുഖത്തേക്ക് കുതിച്ചെത്താന്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിളുകളെത്തുന്നു

കൊച്ചി: (www.kvartha.com 10.10.2018) ദുരന്തമുഖത്തേക്ക് കുതിച്ചെത്താന്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിളുകളെത്തുന്നു. ടാങ്കര്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തിലാണ് പുതിയ സുരക്ഷാ സാങ്കേതികവിദ്യ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അവതരിപ്പിക്കുന്നത്. ടാങ്കര്‍ അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ അടിയന്തരമായി ടാങ്കറില്‍ നിന്നും വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. കൊച്ചിയിലും കൊല്ലത്തുമായി രണ്ട് ഇആര്‍വികള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും.

ഇആര്‍വി ഉടന്‍ തന്നെ പ്രവര്‍ത്തനക്ഷമമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇആര്‍വിയുടെ പ്രവര്‍ത്തനത്തിലൂടെ തീപിടുത്തം ഒഴിവാക്കാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹൈഡ്രോളിക് പമ്പുകള്‍, ആയിരം ലീറ്റര്‍ ശേഷിയുള്ള വാട്ടര്‍ ടാങ്ക്, എച്ച്എസ്പി, എംഎസ്, മണ്ണെണ്ണ എന്നിവയ്ക്കുള്ള പിഒഎല്‍ പമ്പ്, ടെലസ്‌കോപിക് എല്‍എപി ലൈറ്റുകളോടു കൂടിയ 5 കെവിഎ ജനറേറ്റര്‍, എഫ്എല്‍പി, എക്‌സ്‌ഹോസ്റ്റ്, സ്യൂട്ടുകള്‍, ശ്വസനോപകരണങ്ങള്‍ എന്നിവയാണ് എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ടാങ്കര്‍ അപകടങ്ങളിലൂടെ ഇനിയൊരു മരണം ഉണ്ടാകാതിരിക്കാനാണ് ഐഒസി ഇആര്‍വി എന്ന സാങ്കേതികവിദ്യ നിര്‍മിച്ചിരിക്കുന്നത്.


Keywords: Kerala, Kochi, News, Accident, Emergency Response Vehicle by IOC in Kollam and Kochi 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?