ഞങ്ങള്‍ക്ക് അഞ്ചര കോടി തന്ന ഒരാളോട് വിധേയത്വം തോന്നുന്നതില്‍ എന്താണ് തെറ്റെന്ന് നടന്‍ മഹേഷ്
കൊച്ചി: (www.kvartha.com 15.10.2018) ഞങ്ങള്‍ക്ക് അഞ്ചര കോടി തന്ന ഒരാളോട് വിധേയത്വം തോന്നുന്നതില്‍ എന്താണ് തെറ്റെന്ന് നടന്‍ മഹേഷ്. വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കലക്ടീവിന്റ ആരോപണത്തിലും, അതിന് താരസംഘടനയായ അമ്മ നല്‍കിയ മറുപടിയിലുമെല്ലാം വിവാദങ്ങള്‍ തുടരവെ പുതിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കയാണ് നടന്‍ മഹേഷിന്റെ വാക്കുകള്‍.
'ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചര കോടി തന്ന ഒരാളോട് ഞങ്ങള്‍ക്ക് വിധേയത്വം തോന്നുന്നതില്‍ എന്താണ് തെറ്റെന്നായിരുന്നു മഹേഷ് ചോദിച്ചത്. കഴിഞ്ഞ ദിവസം നടന്ന മാധ്യമ ചര്‍ച്ചയിലായിരുന്നു മഹേഷിന്റെ ഈ പരാമര്‍ശം. നടന്‍ ദിലീപ് നിര്‍മിച്ച 'ട്വന്റി 20' എന്ന ചിത്രത്തെ പരാമര്‍ശിച്ചായിരുന്നു മഹേഷ് ഇക്കാര്യം പറഞ്ഞത്.
'ആരോപണം ഉന്നയിക്കുന്ന നടിമാരാരും സംഘടനയ്ക്ക് വേണ്ടി നില്‍ക്കുകയോ സഹകരിക്കുകയോ ചെയ്തിട്ടുളളവരല്ല. സംഘടനയുടെ ധനസമാഹരണ പ്രവര്‍ത്തനങ്ങളില്‍ പോലും ഇവരാരും ഭാഗമായിട്ടില്ല. മാറിനിന്ന് കുറ്റംപറയുക മാത്രമല്ല വേണ്ടത്. ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചരക്കോടി തന്ന ഒരാളോട് ഞങ്ങള്‍ക്ക് വിധേയത്വം തോന്നുന്നതില്‍ നിങ്ങള്‍ക്ക് തെറ്റുപറയാന്‍ കഴിയുമോ?' എന്നും മഹേഷ് ചോദിച്ചു.
'ഒരു സിനിമ നിര്‍മിച്ച്, അതിന്റെ ലാഭം വഴി, ഞങ്ങളുടെ സംഘടനയ്ക്ക് ഇത്രയധികം രൂപ തന്ന ഒരു മനുഷ്യനോട് ഞങ്ങള്‍ക്ക് വിധേയത്വം തോന്നും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചയില്‍ നടി പാര്‍വതിയും പങ്കെടുത്തിരുന്നു. സംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ തങ്ങള്‍ ചോദ്യം ചോദിക്കാന്‍ പാടില്ലെന്നാണോയെന്നായിരുന്നു പാര്‍വതിയുടെ മറു ചോദ്യം. പറഞ്ഞതു തന്നെ വീണ്ടും ആവര്‍ത്തിച്ച് തന്റെ സമയം നഷ്ടപ്പെടുത്താന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് അവര്‍ ചര്‍ച്ച ബഹിഷ്‌കരിക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Actor Mahesh explains why AMMA protects Dileep, Kochi, News, Cinema, Controversy, Trending, Allegation, Media, Kerala.

Powered by Info News For You

Comments
Post a Comment