ശബരിമല യുവതീ പ്രവേശത്തെ അനുകൂലിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവതിക്ക് നേരെ വൈക്കം ക്ഷേത്രത്തില്‍ സംഘ്പരിവാര്‍ ആക്രമണം
കോട്ടയം: (www.kvartha.com 23.10.2018) ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ഫേസ്ബുക്കില്‍ കുറിച്ച വിദ്യാര്‍ത്ഥിനിയെ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. കുലശേഖരമംഗലം കോട്ടപ്പള്ളി ചന്ദ്രന്റെ മകള്‍ അപര്‍ണ (20) യ്ക്ക് നേരെയാണ് ആക്രമണം.
മര്‍ദനമേറ്റ് അവശയായ വിദ്യാര്‍ത്ഥിനിയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്രവഴിപാട് നടത്തുന്നതിനും പ്രശസ്ത ഗായിക വൈക്കം വിജയ ലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനുമാണ് അപര്‍ണ തിങ്കളാഴ്ച രാവിലെ 10 ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ എത്തിയത്. എറണാകുളം ഇടപ്പള്ളി സ്റ്റാസ് കോളേജിലെ മൂന്നാം വര്‍ഷ സൈബര്‍ ഫോറന്‍സിക് വിദ്യാര്‍ത്ഥിനിയാണിവര്‍. ശബരിമലയില്‍ സുപ്രീംകോടതി വിധി അനുസരിച്ച് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് നേരത്തെ പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ നിരവധി സംഘ്പരിവാര്‍ പ്രവർത്തകർ ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കുകയും തെറിയഭിഷേകം നടത്തുകയും ചെയ്തു. ഇതില്‍ ഭയന്ന് അപര്‍ണ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തില്‍ എത്തി മടങ്ങുന്നതിനിടെ കിഴക്കേനടയില്‍ വെച്ചായിരുന്നു ആക്രമണം. കുലശേഖരമംഗലം സ്വദേശികളും ഇപ്പോള്‍ വൈക്കം കിഴക്കേനടയില്‍ വാടകവീട്ടില്‍ താമസിക്കുന്നവരുമായ വിനീഷ്, വിപിന്‍ എന്നിവരാണ് അപര്‍ണയെ വളഞ്ഞത്. പെണ്‍കുട്ടിയെ കയറിപ്പിടിച്ച ഇവര്‍ കരണത്തടിച്ചു. നടുവിന് തൊഴിക്കുകയും ചെയ്തു. അക്രമികളുടെ അമ്മ പ്രസന്നയും സമീപത്തുണ്ടായിരുന്നു. ഇവരും ഓടിയെത്തി അപര്‍ണയെ മര്‍ദിച്ചു. അക്രമത്തില്‍ ഭയന്ന് അപര്‍ണ നിലവിളിച്ചപ്പോള്‍ ക്ഷേത്രത്തിലും പരിസരത്തുമുണ്ടായിരുന്നവര്‍ ഓടിയെത്തി. ഇതിനിടെ വിനീഷും വിപിനും തന്റെ സ്വര്‍ണമാല അപഹരിച്ച് കടന്നുവെന്ന് അപര്‍ണ പറഞ്ഞു.
വൈക്കം പൊലീസ് അപര്‍ണയില്‍ നിന്ന് മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിച്ചു. സി കെ ആശ എംഎല്‍എ ആശുപത്രിയില്‍ അപര്‍ണയെ സന്ദര്‍ശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kottayam, Facebook, Trending, Sabarimala, Sabarimala women entry; RSS attack against woman who posted in Facebook
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment