കടല്‍ത്തിരമാലകളോട് മല്ലടിച്ച് ഫൈബര്‍ വള്ളത്തില്‍ കരുത്തുകാട്ടി രേഖ കാര്‍ത്തികേയന്‍

കൊച്ചി: (www.kasargodvartha.com 16.10.2018) കാറ്റിലും കോളിലും പതറാതെ കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ കടലില്‍ മത്സ്യബന്ധനത്തിറങ്ങിയ അനുഭവം പങ്കുവെച്ച രേഖ കാര്‍ത്തികേയന്‍ വനിതാ കര്‍ഷക സംഗമത്തില്‍ താരമായി. കടലില്‍ പോയി മത്സ്യബന്ധനം നടത്തുന്ന ഇന്ത്യയിലെ ഏക വനിതയാണ് രേഖ .

ഏകദേശം 50 കിലോമീറ്റര്‍ വരെദൂരം കടലില്‍ ഫൈബര്‍ വള്ളത്തില്‍ മീന്‍പിടിത്തം നടത്തുന്ന രേഖ, തന്റെ ദൃഢനിശ്ചയത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥയാണ് സദസ്യരുമായി പങ്കുവെച്ചത്. കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാണെങ്കില്‍ സ്ത്രീകള്‍ക്ക് എല്ലാ മേഖലയിലും കഴിവ് തെളിയിക്കാനാകുമെന്ന് തൃശൂര്‍ ചേറ്റുവ സ്വദേശിയായ രേഖ കാര്‍ത്തികേയന്‍ പറഞ്ഞു.

1st fisher woman shares the thrill, Family, news, fish, Kerala, Top-Headlines

പ്രളയത്തില്‍ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും കൂടു മത്സ്യകൃഷിയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് പെരിയാറില്‍ കൂടു മത്സ്യകൃഷി യൂണിറ്റ് നടത്തുന്ന സ്മിജി ടി എം പറഞ്ഞു. മത്സ്യമേഖലയുമായി ബന്ധപ്പെട്ട തൊഴില്‍ സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 20 ഓളം സ്ത്രീകള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. മത്സ്യബന്ധനം, കൂടുമത്സ്യ കൃഷി, കക്കവര്‍ഗ കൃഷി, അലങ്കാരമത്സ്യ കൃഷി, ചീനവല, മത്സ്യവള നിര്‍മാണം, കക്കസംസ്‌കരണം, ഉണക്കമത്സ്യ നിര്‍മാണം, അക്വാ ടൂറിസം, സമ്മിശ്ര കൃഷിതുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളാണ് അനുഭവങ്ങള്‍ പങ്കുവെച്ചത്.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) സംഘടിപ്പിച്ച മഹിളാ കര്‍ഷക ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സംഗമത്തിലാണ് കടലില്‍ മത്സ്യബന്ധനം നടത്തുന്ന ഇന്ത്യയിലെ ഏക വനിതയായ രേഖ കാര്‍ത്തികേയന്‍ ജീവിതാനുഭവം വെളിപ്പെടുത്തിയത്.

ഡോ വി കൃപ, ഡോ ഷോജി ജോസഫ്, ഡോ രമ മധു, ഡോ എന്‍ അശ്വതി എന്നിവര്‍ പാനല്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. സ്ത്രീകളിലെ പൊതുവായ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് അമൃത ഇന്‍സ്റ്റിറ്റിയൂട്ട് മെഡിക്കല്‍ സയന്‍സിലെ ഡോ വിനീത മുരളി സംസാരിച്ചു. ഡോ കെ കെ ജോഷി, ഡോ സി രാമചന്ദ്രന്‍, ഡോ വിപിന്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: 1st fisher woman shares the thrill, Family, news, fish, Kerala, Top-Headlines.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?