കേരളത്തിലെ ടിപ്പുവിന്റെ പടയോട്ടത്തിന് ശേഷം ഹൈന്ദവ ക്ഷേത്രങ്ങളെ തകര്‍ക്കാന്‍ ഭരണത്തിലേറിയവനാണ് പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍

കാസര്‍കോട്: (www.kvartha.com 28.10.2018) കേരളത്തിലെ ടിപ്പുവിന്റെ പടയോട്ടത്തിന് ശേഷം ഹൈന്ദവ ക്ഷേത്രങ്ങളെ തകര്‍ക്കാന്‍ ഭരണത്തിലേറിയവനാണ് പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. ബി ജെ പി മധൂര്‍ പഞ്ചായത്ത് കമ്മിറ്റി നിര്‍മ്മിച്ച നൂതന പഞ്ചായത്ത് ഓഫീസായ മാരാര്‍ജി ഭവന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള ജനത ഒന്നടങ്കം ഈ സര്‍ക്കാരിനെതിരെ തിരിഞ്ഞപ്പോള്‍ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ കാവിയുടുപ്പ് ധരിപ്പിച്ചു കള്ള സന്യാസികളെ രംഗത്തിറക്കുകയാണ് സിപിഎം. അതിന്റെ ആദ്യ നാടകമാണ് സന്ദീപാനന്ദനെ കൊണ്ട് ചെയിപ്പിച്ചത്. തന്റെ ആശ്രമം എന്ന് പറയുന്ന ഹോംസ്റ്റേയില്‍ ഇന്‍ഷുറുള്ള രണ്ട് വാഹനവും കത്തിച്ചു. ഇന്‍ഷുര്‍ ഇല്ലാത്ത വാഹനം കത്തിക്കാത്തയും വലിയ നാടകമാണ് കാണിച്ചിട്ടുള്ളത്. സംഘ്പരിവാറിന്റെ തലയില്‍ കെട്ടിവെയ്ക്കാനാണ് സന്ദീപന്റെയും മുഖ്യമന്ത്രിയുടേയും ലക്ഷ്യമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ഇം എം എസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് ശബരിമലയുടെ പേരില്‍ ആണ്. അവസാനവും ശബരിമല തന്നെ കാരണമാവുമെന്നു അദ്ദേഹം പറഞ്ഞു. ബിജെപി മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണസൂര്‍ലു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് അഡ്വ കെ ശ്രീകാന്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി നായ്ക്, ജില്ലാ സംഘ്ചാലക് ദിനേശ് മടപ്പുര, സംസ്ഥാന സമിതി അംഗങ്ങളായ രവീശ തന്ത്രി കുണ്ടാര്‍, സുരേഷ് കുമാര്‍ ഷെട്ടി, സുധാമ ഗോസാഡ, സംസ്ഥാന കണ്‍സില്‍ അംഗം എസ് കുമാര്‍, എന്‍ സതീശ്, ഇ കൃഷ്ണന്‍, ധനഞ്ജയ മധൂര്‍, ബിഎം സ് ജില്ലാ പ്രസിഡന്റ് അഡ്വ പി മുരളീധരന്‍, പി രമേശ്, ഹരീഷ് നാരമ്പാടി, സുകുമാര്‍ കുദ്രെപ്പാടി, എ.കെ കയ്യാര്‍, പുഷ്പ അമേക്കള, സവിതാ ടീച്ചര്‍, സദാനന്ദ റൈ, മാധവമാസ്റ്റര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. ഉമേശ് ഗട്ടി സ്വാഗതവും ശങ്കര്‍ ബെളിഗെ നന്ദിയും പറഞ്ഞു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, kasaragod, Politics, K.Sudhakaran, Pinarayi vijayan, BJP, CPM, K Surendran against Pinarayi Vijayan
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?