അഞ്ച് വീടുകളില്‍ കവര്‍ച്ച; സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

കാഞ്ഞങ്ങാട്: (www.kasargodvartha.com 11.10.2018) നോര്‍ത്ത് കോട്ടച്ചേരിയില്‍ അഞ്ചുവീടുകളില്‍ കവര്‍ച്ചാശ്രമം. വീട്ടമ്മമാരുടെ സ്വര്‍ണാഭരണങ്ങളും മോഷണം പോയി. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിക്ക് സ്ത്രീകള്‍ മാത്രം താമസിക്കുന്ന തുളുച്ചേരിയിലെ തട്ടാംവളപ്പില്‍ ശാന്തയുടെ വീടിന്റെ പിറക്വശത്തെ ഗ്രില്‍സ് തകര്‍ത്ത് അടുക്കള വഴി അകത്ത് കടന്ന മോഷ്ടാവ് കിടന്നുറങ്ങുകയായിരുന്ന ശാന്തയുടെ കഴുത്തില്‍ നിന്നും രണ്ടര പവന്റെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുക്കുകയായിരുന്നു.
Robbery in 5 houses at North Kottacheri, Kanhangad, News, Kasaragod, Robbery, House robbery

ഇതേ മോഷ്ടാവ് തന്നെ തൊട്ടടുത്ത് താമസിക്കുന്ന പുതിയോടന്‍ വീട്ടില്‍ കല്ല്യാണിയുടെ വീടിന്റെ മുന്‍വശത്തെ പൂട്ട് തകര്‍ത്ത് നാലരപവന്റെ മാല കവര്‍ച്ച ചെയ്യുകയായിരുന്നു. എലൈറ്റ് ഹോട്ടലിനു സമീപത്തെ ഓട്ടോറിക്ഷ യൂണിയന്‍ ജില്ലാ നേതാവ് സിഎച്ച് കുഞ്ഞമ്പുവിന്റെയും വലിയവീട്ടില്‍ ബാലാമണി, ശ്രീഹരി ഹോട്ടല്‍ ഉടമ ശ്രീധരന്‍ എന്നിവരുടെ വീടിന്റെ പിറക് വശത്തെ ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്ത നിലയിലാണ്. ഇവരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ്ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നോര്‍ത്ത് കോട്ടച്ചേരിയില്‍ അഞ്ചു വീടുകളില്‍ നടന്ന കവര്‍ച്ച സംഭവം തൊട്ടടുത്ത് താമസിക്കുന്ന വീട്ടുകാരിലും ഭീതിപരത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Robbery in 5 houses at North Kottacheri, Kanhangad, News, Kasaragod, Robbery, House robbery


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?