സ്‌കൂള്‍ അധ്യാപികയെ ചിരവകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് പിടിയില്‍
ശാസ്താംകോട്ട: (www.kvartha.com 12.10.2018) സ്‌കൂള്‍ അധ്യാപികയെ ചിരവകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. അടൂര്‍ ചന്ദനപ്പള്ളി ഗവ. എല്‍പിഎസിലെ അധ്യാപിക രാജഗിരി അനിതാ ഭവനില്‍ അനിത സ്റ്റീഫന്‍ (39) കൊല്ലപ്പെട്ട സംഭവത്തിലാണു ഭര്‍ത്താവ് ആഷ് ലി സോളമനെ (45) പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടെ കടപുഴ പാലത്തിനു സമീപത്തുനിന്നാണ് പോലീസ് പിടികൂടിയത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്:
അനിതയും ചവറ സ്വദേശിയും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി ആഷ് ലിയുമായി നിരന്തരം തര്‍ക്കമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് അടുത്തിടെ അനിത വീടുവിട്ടുപോവുകയും ചെയ്തു. പിന്നീട് അനിതയെ ആഷ് ലി നിര്‍ബന്ധിച്ചു വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു.
ഇതോടെ അനിത ഭര്‍ത്താവിന്റെ തടങ്കലിലാണെന്നു കാണിച്ചു ചവറ സ്വദേശി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തു. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 15ന് ഇവരെ നേരിട്ടു ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സംഭവദിവസം ചവറ സ്വദേശി അനിതയെ കാണാന്‍ വീടിനു സമീപമെത്തിയതാണ് ആഷ് ലിയെ പ്രകോപിപ്പിച്ചത്.
ചിരവകൊണ്ടു തലയ്ക്കടിച്ചശേഷം കഴുത്തില്‍ ഷാള്‍കൊണ്ടു മുറുക്കിയാണു മരണം ഉറപ്പാക്കിയതെന്നും സംഭവത്തിനുശേഷം ആഷ് ലി കാസര്‍കോട്ടേക്കു പോയിരുന്നതായും സിഐ വി.എസ്.പ്രശാന്ത് പറഞ്ഞു.

Keywords: Husband arrested for school teacher's murder, Teacher, News, Husband, Murder, Police, Arrested, Crime, Criminal Case, Local-News, Kerala.
Powered by Info News For You

Comments
Post a Comment