കുടുംബ വഴക്ക്: യുവാവ് ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തിയശേഷം പോലീസില്‍ കീഴടങ്ങി
പാലക്കാട്: (www.kvartha.com 22.10.2018) ചിറ്റൂരില്‍ ഭാര്യയേയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ട് മക്കളേയും ഗൃഹനാഥന്‍ വെട്ടിക്കൊലപ്പെടുത്തി. ചിറ്റൂര്‍ സ്വദേശി മാണിക്യന്‍ ആണ് ഭാര്യ കുമാരി, മക്കളായ മേഘ, മനോജ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ചിറ്റൂര്‍ കൊയിഞ്ഞമ്പാറയിലാണ് സംഭവം. തുടര്‍ന്ന് മാണിക്യന്‍ ചിറ്റൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
കുടുംബവഴക്കാണ് കൊലപാതകത്തിനു പിന്നിലെന്നാണ് മാണിക്യന്‍ പോലീസിന് മൊഴിനല്‍കിയത്. ഏറെനാളായി പിണങ്ങിക്കഴിഞ്ഞിരുന്ന മാണിക്യനും കുമാരിയും കുറച്ചുദിവസം മുമ്പാണ് വീണ്ടും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. രണ്ടു വര്‍ഷമായി ചിറ്റൂരില്‍ വാടകയ്ക്ക് താമസിക്കുകയാണ് മാണിക്യനും കുടുംബവും.

ഇയാള്‍ ഇടയ്ക്കിടെ മാത്രമാണ് വീട്ടില്‍ എത്തിയിരുന്നത്. കുടുംബവഴക്ക് പതിവായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് പറയുന്നു. വീടുകളില്‍ ചെന്ന് വസ്ത്രങ്ങള്‍ അലക്കി കൊടുക്കുന്ന തൊഴിലായിരുന്നു ഇവരുടേത്.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. മാണിക്യനെ വിശദമായി ചോദ്യം ചെയ്താലെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്നാണ് പോലീസ് പറയുന്നത്.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. മാണിക്യനെ വിശദമായി ചോദ്യം ചെയ്താലെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്നാണ് പോലീസ് പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man kills wife, two kids, 'surrenders' to police, palakkad, Crime, Criminal Case, Murder, Police, Husband, Kerala.
Keywords: Man kills wife, two kids, 'surrenders' to police, palakkad, Crime, Criminal Case, Murder, Police, Husband, Kerala.
Powered by Info News For You

Comments
Post a Comment