ലബോറട്ടറി അജൈവമാലിന്യ സംസ് കരണത്തിന് മാതൃകയുമായി സി എം എഫ് ആര്‍ ഐ
കൊച്ചി: (www.kvartha.com 04.10.2018) ലബോറട്ടറി മാലിന്യങ്ങളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഉപയോഗ ശൂന്യമായ ജാറുകളും കുപ്പികളും സംസ്‌കരിക്കുന്നതിന് ഒരു സി എം എഫ് ആര്‍ ഐ മാതൃക. ലാബുകളില്‍ ലായനികളും മറ്റും സൂക്ഷിക്കുന്ന വിവിധ ഗ്ലാസ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗ ശേഷം സംസ്‌കരിക്കുന്നതിന് ഗ്ലാസ് ക്രഷിംഗ് യൂണിറ്റ് സ്ഥാപിച്ചിരിക്കുകയാണ് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ).
ഗ്ലാസ് ഉല്‍പ്പന്നങ്ങള്‍ പൊടിച്ച് തരികളാക്കി മാറ്റുന്നതാണ് ഇതിന്റെ പ്രവര്‍ത്തനം. ഗ്ലാസ് പൊടിച്ചു ലഭിക്കുന്ന തരികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനുമാകും. ഒരു ലിറ്ററിന്റെ ഗ്ലാസ് ജാര്‍ മണലാക്കി മാറ്റുന്നതിന് രണ്ട് സെക്കന്‍ഡ് മതി.
ലബോറട്ടറി ജാറുകള്‍ക്ക് പുറമെ, ഉപയോഗശൂന്യമായ ട്യൂബ് ലൈറ്റുകള്‍, മറ്റ് ഗ്ലാസ് അവശിഷ്ടങ്ങള്‍ എന്നിവയും മണലാക്കി മാറ്റാനാകും. യന്ത്രം ഒരു മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആറ് യൂണിറ്റ് വൈദ്യുതി ആവശ്യമാണ്. സി എം എഫ് ആര്‍ ഐ മെയിന്റനന്‍സ് ആന്‍ഡ് എസ്‌റ്റേറ്റ് സെല്ലിലെ അനൂപ് അഗസ്റ്റിനാണ് യന്ത്രം രൂപകല്‍പന ചെയ്തത്.
സംസ്‌കരണ യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. ഉപയോഗശൂന്യമായ ജാറുകള്‍ സംസ്‌കരണത്തിന് വിധേയമാക്കുന്നതിലൂടെ ലബോറട്ടറികള്‍ കൂടുതല്‍ പ്രകൃതി സൗഹദമാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. വന്‍തോതില്‍ ഗ്ലാസ് നിര്‍മിത വസ്തുക്കള്‍ ലാബുകളില്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഉപയോഗ ശേഷം ഇവ അജൈവ മാലിന്യങ്ങളായി കുമിഞ്ഞുകൂടുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സി മുരളീധരന്‍ നായര്‍, ഡോ. ശ്യാം എസ് സലീം, ഡോ. ഇ എം അബ്ദു സമദ്, ഡോ. വി പി വിപിന്‍കുമാര്‍, എ പദ്മനാഭന്‍, ജോസഫ് മാത്യു തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CMFRI sets up unit to manage glass waste, Kochi, News, Technology, Researchers, Inauguration, Kerala.

Powered by Info News For You

Comments
Post a Comment