മുഖ്യമന്ത്രിക്കെതിരെ വധഭീഷണി: കേസെടുത്തു

ചീമേനി  (www.evisionnews.co): മുഖ്യമന്ത്രിക്ക് നേരെ ഫേസ്ബുക്കിലൂടെ വധഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതിന് കേസ്. വലിയപൊയില്‍ ഉമ്മണത്തെ കെ.സി രഞ്ജിത്തിനെതിരെയാണ് ചീമേനി പൊലീസ് കേസെടുത്തത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് 26ന് മറ്റൊരാളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ രഞ്ജിത്ത് പൊതുവാള്‍ എന്ന് വിലാസത്തില്‍ പ്രകോപനം സൃഷ്ടിക്കുന്ന തരത്തില്‍ കമന്റ് ചെയ്തിരിക്കുന്നതെന്നാണ് കേസ്. മുഖ്യമന്ത്രിയെ അസഭ്യം പറയുകയും മുഖ്യമന്ത്രിയെ കൊന്നിട്ടായാലും ശബരിമല സ്ത്രീ പ്രവേശനം തടയുമെന്നും ഇയാള്‍ കമന്റിലൂടെ ഭീഷണി മുഴക്കുന്നു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി രജീഷ് വെള്ളാട്ടിന്റെ പരാതിയിലാണ് സെക്ഷന്‍ 163 ബോധപൂര്‍വം കലാപം സൃഷ്ടിക്കാനുള്ള നീക്കം, 506 ഐപിസി, കെ.പി ആക്ട് 120 ഒ നവമാധ്യമം വഴി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?