ഛത്തിസ്ഗഡില്‍ കോണ്‍ഗ്രസിനു തിരിച്ചടി; പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് ബി ജെ പിയില്‍ ചേര്‍ന്നു
ബിലാസ്പുര്‍: (www.kvartha.com 13.10.2018) ഛത്തിസ്ഗഡില്‍ കോണ്‍ഗ്രസിനു തിരിച്ചടി നല്‍കി പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റും എംഎല്‍എയുമായ രാം ദയാല്‍ ഉയിക്ക് ബിജെപിയില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു വെറും ഒരു മാസം മാത്രം അവശേഷിക്കെ വര്‍ക്കിംഗ് പ്രസിഡന്റ് കൂറുമാറി മറുകണ്ടം ചാടിയത് പാര്‍ട്ടിക്ക് വലിയ ക്ഷീണമായിരിക്കയാണ്.
ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലാണ് ആദിവാസി നേതാവായ രാംദയാല്‍ ബിജെപി പാളയത്തിലെത്തിയത്. ബിലാസ്പുരില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി രമണ്‍ സിങും പങ്കെടുത്തു. അതേസമയം ഛത്തിസ്ഗഡില്‍ പ്രചാരണം നടത്തുന്ന ബിഎസ്പി നേതാവ് മായാവതിയുമായി അമിത് ഷാ ശനിയാഴ്ച കൂടിക്കാഴ്ച നടത്തും.
രാംദയാല്‍ ബി ജെ പിയില്‍ ചേര്‍ന്നതിനോട് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപേഷ് ഭഗേലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു; കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് രാം ദയാലുമായി സംസാരിച്ചിരുന്നു. എന്നാല്‍ അന്ന് ഒരു പരാതിയും അദ്ദേഹം പറഞ്ഞില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പാര്‍ട്ടി മാറുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാലി തനാഘര്‍ മണ്ഡലത്തില്‍നിന്നു നാലു തവണ എംഎല്‍എ ആയിട്ടുള്ള രാം ദയാല്‍ ജനുവരിയിലാണു കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായത്. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയെ എന്തുവില കൊടുത്തും അധികാരത്തില്‍നിന്നു താഴെയിറക്കുമെന്ന് ഏപ്രിലില്‍ രാംദയാല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് അദ്ദേഹത്തിന്റെ കൂറുമാറല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Major Setback For Congress In Chhattisgarh, Senior Leader Joins BJP, News, Politics, Election, BJP, Congress, Meeting, National, Video.

Powered by Info News For You

Comments
Post a Comment