മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് കെ സുരേന്ദ്രന്‍

കാസര്‍കോട്: (www.kasargodvartha.com 28.10.2018) മഞ്ചേശ്വരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസ് പിന്‍വലിക്കില്ലെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എത്രയും വേഗം കേസ് തീര്‍പ്പായി കാണാനാണ് ആഗ്രഹമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മഞ്ചേശ്വരം തെരെഞ്ഞടുപ്പ് കേസ് ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഹൈക്കോടതി പരിഗണിച്ചിരുന്നു. പി.ബി. അബ്ദുര്‍ റസാഖ് മരണപ്പെട്ടതിനാല്‍ കേസ് തുടരുന്നുണ്ടോയെന്ന് കോടതി പരാതിക്കാരനായ കെ സുരേന്ദ്രനോട് ചോദിക്കുകയും ചെയ്തിരുന്നു. രണ്ട് ദിവസത്തിനകം തീരുമാനം അറിയിക്കാമെന്നാണ് കെ. സുരേന്ദ്രന്‍ കോടതിയെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് കേസ് പിന്‍വലിക്കില്ലെന്ന് കെ സുരേന്ദ്രന്‍ അറിയിച്ചിരിക്കുന്നത്. എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് കേസിന്റെ നടപടികള്‍ വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കേസില്‍ 291 പേരുവിവരങ്ങളാണ് സുരേന്ദ്രന്‍ കോടതിക്ക് നല്‍കിയത്. ഇതില്‍ 178 സാക്ഷികളെ വിസ്തരിച്ചു. ഇനി 67 പേരെ വിസ്തരിക്കാനുണ്ട്. ഇവര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Manjeshwaram, by-election, K Surendran on Manjeshwaram Election case
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?