തോട്ടപള്ളി സ്പില്‍വെ പാലം അപകടാവസ്ഥയില്‍; പതിയിരിക്കുന്നത് വന്‍ ദുരന്തം, സര്‍ക്കാരിന് നിസംഗത

ഹരിപ്പാട്: (www.kvartha.com 10.10.2018) ആയിരക്കണക്കിന് വാഹനങ്ങള്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ചീറിപ്പാഞ്ഞിട്ടും അപകടാവസ്ഥയിലായ പാലം പുനര്‍ നിര്‍മിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. തുരുമ്പു പിടിച്ച ഇരുമ്പുകമ്പികള്‍ മാറ്റിയും വിള്ളലുകളില്‍ കോണ്‍ക്രീറ്റ് ചെയ്തും അപകട സൂചനാബോര്‍ഡ് നീക്കംചെയ്തും പാലം സുരക്ഷിതമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. 30വര്‍ഷത്തെ ആയുസിലാണ് പാലം പണിതത്.

തിരുവിതാംകൂര്‍ ഭരണകാലത്താണ് നിര്‍മാണം നടക്കുന്നത്. കാലാവധി കഴിഞ്ഞ് 33വര്‍ഷം പിന്നിടാറായിട്ടും അപകടാവസ്ഥയിലായ പാലം പുതുക്കി പണിയാന്‍ കഴിഞ്ഞിട്ടില്ല. ബലക്ഷയം കാരണം പാലം പുനര്‍നിര്‍മിക്കണമെന്ന് ദേശീയപാത വിഭാഗം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന് നിര്‍ദേശം കൊടുത്തിരുന്നു.

Thottappally spillway bridge issues,Controversy, News, Politics, UDF, LDF, Protection, Natives, Vehicles, Kerala

അതിനുശേഷം ഭരണത്തിലെത്തിയ എല്‍.ഡി എഫ് സര്‍ക്കാരിനും നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും ഇരു സര്‍ക്കാരുകളും പാലം പുനര്‍ നിര്‍മിക്കാനുള്ള നടപടികള്‍ എടുത്തിട്ടില്ല. അറ്റകുറ്റപണികള്‍ നടത്തി കാലംകഴിച്ചു കൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ദേശീയപാത 47ലെ പ്രധാന പാലങ്ങളിലൊന്നാണ് ഇത്. പാലം ഗതാഗതത്തിന് ഉപയോഗിക്കുന്നതോടൊപ്പം കുട്ടനാട്ടിലെ കൃഷിയേയും സംരക്ഷിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നുണ്ട്.

പാലത്തിന് അടിയില്‍ സ്ഥാപിച്ചിട്ടുള്ള ഷട്ടറുകളാണ് കുട്ടനാട്ടിലെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ നിന്നും സംരക്ഷിക്കുന്നതിനും, ഓരുവെള്ളം നിയന്ത്രിക്കുന്നതിനും ഷട്ടറുകള്‍ ഉപകാരപ്രദമാണ്. 41ഷട്ടറുകളും കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി അറ്റ കുറ്റപണികള്‍ നടത്തിയിരുന്നു.

പാലത്തിന്റെ സ്പാനുകളില്‍ ഗുരുതര തകരാറുണ്ടെന്നും പാലം ഏതുനിമിഷവും തകരാമെന്നും ഇത് വന്‍ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും അതിനാല്‍ പാലം പുതുക്കിപണിയല്‍ അനിവാര്യമാണെന്നും വിദഗ്ദ്ധര്‍ ചൂണ്ടികാട്ടുന്നതോടൊപ്പം സ്പില്‍വേക്ക് സമാന്തരമായി പടിഞ്ഞാറുഭാഗത്ത് താത്ക്കാലികമായി റോഡ് നിര്‍മിച്ചും, അല്ലാത്തപക്ഷം ഹരിപ്പാട് ദേശീയപാതയില്‍ നിന്ന് വീയപുരം ,എടത്വ വഴി അമ്പലപ്പുഴയില്‍ എത്താനും തിരിച്ച് ഇതേവഴിയെ ഹരിപ്പാട്ട് എത്താനും കഴിയും.

ഈ വഴിയെ വാഹനങ്ങള്‍ തിരിച്ച് വിട്ട് ഗതാഗതം സുഗമമാക്കാമെന്നിരിക്കെ ഇനിയെങ്കിലും കാലപഴക്കത്താല്‍ നിലംപൊത്താറായ തോട്ടപ്പള്ളി സ്പില്‍വെ പാലം പുതുക്കിപണിയാന്‍ സര്‍ക്കാര്‍ മുന്‍കൈ യെടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thottappally spillway bridge issues,Controversy, News, Politics, UDF, LDF, Protection, Natives, Vehicles, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?