എക്‌സിറ്റ് പെര്‍മിറ്റ് ഇല്ലാതായി; ഖത്തറില്‍ വിദേശ തൊഴിലാളിക്ക് സ്‌പോണ്‍സറുടെ അനുമതിയില്ലാതെ നാട്ടിലേക്ക് മടങ്ങാം


മനാമ: ഖത്തര്‍ സ്വകാര്യ മേഖലയില്‍ എക്‌സിറ്റ് പെര്‍മിറ്റ് സംവിധാനത്തന് അന്ത്യമായി. ഇനി മുതല്‍ സ്‌പോണ്‍സറുടെ അനുമതിയില്ലാതെ പ്രവാസികള്‍ക്ക് നാട്ടിലേക്കു മടങ്ങാം. പുതിയ സംവിധാനം പ്രാബല്യത്തില്‍ വന്നു. എന്നാല്‍, സര്‍ക്കാര്‍ മേഖലയിലോ അര്‍ധ സര്‍ക്കാര്‍ മേഖലയിലോ ഇത് ബാധകമല്ല.

കഴിഞ്ഞ സെപ്തംബര്‍ ആദ്യവാരം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയാണ് എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിനായി തൊഴില്‍ നിയമത്തില്‍ വരുത്തിയ ഭേദഗതി പ്രകാരം ഓരോ സ്ഥാപനത്തിനും അഞ്ചു ശതമാനം ജീവനക്കാരെ മാത്രമേ എക്‌സിറ്റ് ആവശ്യമുള്ളവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്താനാകൂ. ഈ അഞ്ചു ശതമാനം പേരെ പൂര്‍ണമായും സ്ഥാപനത്തിനു തീരുമാനിക്കാനാകും. കമ്ബനികളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സുഗമമാക്കുന്നതിനാണ് അഞ്ചു ശതമാനം പേരെ എക്‌സിറ്റ് പട്ടികയില്‍ നിലനിര്‍ത്താന്‍ സ്ഥാപനങ്ങള്‍ക്കു അനുമതി നല്‍കിയത്. ഇത് സ്ഥാപനത്തിലെ പ്രധാന തസ്തികയില്‍ ജോലി ചെയ്യുന്നവരാകാം.

അതേസമയം, എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കല്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്കു ബാധകമല്ല. എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമുള്ള ജീവനക്കാരുടെ വിവരങ്ങള്‍ കമ്ബനികളും തൊഴിലുടമകളും നല്‍കണം. ഇതിനായി പ്രത്യേക ഇപ്ലാറ്റ്‌ഫോം മന്ത്രാലയം ഒരുക്കി.

എന്തെങ്കിലും കാരണത്താല്‍ തൊഴിലാളിയെ നാട്ടിലേക്കു പോകാന്‍ അനുവദിച്ചില്ലെങ്കില്‍ എക്‌സ്പാട്രിയേറ്റ് എക്‌സിറ്റ് ഗ്രീവിയന്‍സ് സമിതിക്ക് പരാതി നല്‍കാം. മൂന്നു ദിവസത്തിനകം പരാതിയില്‍ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?