തപാല്‍ വകുപ്പ് ജീവനക്കാരിക്കു പാഴ്‌സലായി കിട്ടിയത് പാമ്പിനെ; വിരുതനെ കയ്യോടെ പിടികൂടാന്‍ പോലീസ്

വര്‍ക്കല: (www.kvartha.com 09.10.2018) തപാല്‍ വകുപ്പ് ജീവനക്കാരിക്കു പാഴ്‌സല്‍ രൂപത്തില്‍ പാമ്പിനെ നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചെന്നു കാട്ടി പോലീസില്‍ പരാതി നല്‍കി. വര്‍ക്കല പോസ്റ്റ് ഓഫിസിലെ പോസ്റ്റ് വുമണായ കിളിത്തട്ടുമുക്ക് പാര്‍വതി മന്ദിരത്തില്‍ അനില ലാല്‍ (60) ആണ് പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസം രാവിലെയാണ് പോസ്റ്റ് ഓഫിസ് പരിസരത്തു നിന്നും ഇവരുടെ പേരിലുള്ള കോംപ്ലിമെന്ററി പാര്‍സല്‍ ലഭിച്ചത്. എന്നാല്‍ തിരക്കിനിടയില്‍ ഇവര്‍ പൊതി അഴിച്ചു നോക്കിയെങ്കിലും അകത്തെ പ്ലാസ്റ്റിക് പെട്ടി ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചതിനാല്‍ തുറന്നുനോക്കാതെ മാറ്റിവച്ചു.

Post woman receives snake in a parcel, Police, Complaint, Probe, News, Local-News, Life Threat, Kerala

പിന്നീട് ഓഫീസിലെത്തിയ മറ്റു ജീവനക്കാര്‍ കൗതുകത്തിനു പെട്ടി പുറമേ നിന്നു പരിശോധിച്ചപ്പോഴാണ് അകത്ത് പാമ്പാണെന്നു വ്യക്തമായത്. ഉടന്‍ തന്നെ പാര്‍സല്‍ വര്‍ക്കല പോലീസിനു കൈമാറി. തനിക്കു ശത്രുക്കളുള്ള കാര്യം ഇതുവരെ അറിയില്ല. എന്നാല്‍ പാഴ്‌സലായി പാമ്പിനെ നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചെന്നു കാട്ടിയാണ് അനില പോലീസില്‍ പരാതി നല്‍കിയത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാലോട് വനംവകുപ്പ് അധികൃതര്‍ പതിനഞ്ചു സെന്റിമീറ്ററോളം നീളമുള്ള പാമ്പ് കാര്യമായി വിഷമുള്ളതല്ലെന്നു സ്ഥിരീകരിച്ചു. കൂടാതെ പെട്ടിയില്‍ ഇവര്‍ക്കെതിരെയുള്ള ഭീഷണിക്കത്തുമുണ്ടായിരുന്നു.

സംഭവത്തെ തുടര്‍ന്ന് വര്‍ക്കല മൈതാനം ക്ഷേത്രം റോഡില്‍ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫിസ് പരിസരത്തെ നിരീക്ഷണ ക്യാമറകളില്‍ പാര്‍സല്‍ 'നിക്ഷേപകന്റെ' ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കുകയാണു പോലീസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Post woman receives snake in a parcel, Police, Complaint, Probe, News, Local-News, Life Threat, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?