ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതി സുഹറാബി കീഴടങ്ങി

കാസര്‍കോട്: (www.kasargodvartha.com 02.10.2018) ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നഗ്‌നചിത്രം കാട്ടി  പീഡിപ്പിച്ചു കേസിലെ മുഖ്യ പ്രതി ബദിയടുക്കയിലെ സുഹറാബി(38) പോലീസില്‍ കീഴടങ്ങി.

കാസര്‍കോട് ഡി.വൈ.എസ്.പി ഓഫീസിലെത്തിയാണ് സുഹറാബി അന്വേഷണ ഉദ്യോഗസ്ഥനായ ബദിയടുക്ക എസ്.ഐമെല്‍വിന്‍ ജോസിന് മുമ്പാകെ കീഴടങ്ങിയത്. അഭിഭാഷകനോടും ബന്ധുക്കളുമോടൊപ്പമാണ് സുഹറാബി ഡി.വൈ.എസ്.പി.ഓഫീസിലെത്തിയത്.കീഴടങ്ങുന്ന വിവരം അറിയാച്ചതിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ കാസര്‍കോട്ടെത്തിയത്.

Kasaragod, Kerala, News, Student, Molestation, Case, Accused, Police, Top-Headlines, Trending, Molestation case accused Suhrabi surrendered be for Police .

ചോദ്യം ചെയ്യല്‍ നടപടികളും മറ്റും പൂര്‍ത്തിയാക്കി ബുധനാഴ്ച രാവിലെ സുഹറാബിയെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കുമെന്ന് എസ്.ഐ മെല്‍വിന്‍ ജോസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ബുധനാഴ്ച രാവിലെ പോലീസില്‍ കീഴടങ്ങുമെന്നാണ് നേരത്തേ അഭിഭാഷകന്‍ പോലീസിനെ അറിയിച്ചത്. എന്നാല്‍ ബുധനാഴ്ച ഡി.വൈ.എഫ്.ഐ രാപ്പകല്‍ സമരവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുള്ളതിനാല്‍ കീഴടങ്ങല്‍ അതിന് മുമ്പ് വേണമെന്ന് പോലീസ് അറിയിച്ചതോടെയാണ് കീഴടങ്ങല്‍ ചൊവ്വാഴ്ച്ച വൈകീട്ടാക്കിയത്.

സുഹറാബി ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുകയും പ്രതിയോട് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.കേസില്‍ പ്രതിയായ സുഹറാബിയുടെ ഭര്‍ത്താവ് അബൂബക്കര്‍ ഗള്‍ഫിലാണ്. ഇയാളെ നാട്ടിലെത്തിക്കാനും പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. സുഹറാബി ബംഗ്ലൂരുവിലും നാട്ടിലുമായാണ് ഒളിവില്‍ കഴിഞ്ഞു വന്നിരുന്നത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Student, Molestation, Case, Accused, Police, Top-Headlines, Trending, Molestation case accused Suhrabi surrendered be for Police . 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?