ഓടിക്കൊണ്ടിരിക്കുന്ന ബസിന് കല്ലെറിഞ്ഞ പ്രതിയെ ജയിലിലടച്ചു
കുമ്പള: (www.kasargodvartha.com 13.10.2018) ഓടിക്കൊണ്ടിരിക്കുന്ന ബസിന് കല്ലെറിയുകയും താക്കോലെടുത്ത് കാട്ടിലേക്ക് വലിച്ചെറിയുകയും ചെയ്ത പ്രതിയെ ജയിലിലടച്ചു. തൃശൂര്‍ പറവൂര്‍ സ്വദേശി ഇ വി ഷിയാസിനെ (26)യാണ് കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. കാസര്‍കോട് നിന്നു മംഗളൂരുവിലേക്കു പോകുകയായിരുന്ന ബസിനുനേരെ കഴിഞ്ഞ ദിവസമാണ് ഷിയാസ് കല്ലേറ് നടത്തിയത്. ആരിക്കാടി ദേശീയപാതയില്‍ വെച്ചാണ് സംഭവം.
കല്ലേറില്‍ ബസിന്റെ ഗ്ലാസ് തകര്‍ന്നിരുന്നു. തുടര്‍ന്ന് ജീവനക്കാരും യാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് യുവാവിനെ പിടികൂടി പോലീസിലേല്‍പിച്ചത്. യുവാവിനെ എസ് ഐ ടി വി അശോകന്‍ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി കുമ്പളയിലെ സഹകരണ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍ക്കും നഴ്‌സിനുമെതിരെയായി പ്രതി പരാക്രമം നടത്തി. ആശുപത്രി അധികൃതര്‍ കയ്യൊഴിഞ്ഞപ്പോള്‍ കൂടുതല്‍ പോലീസ് സന്നാഹത്തോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പരിശോധിപ്പിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Accuse, Bus, Top-Headlines, Jail, Remand, കേരള വാര്‍ത്ത, Arikady, Stone pelting against Bus; Accused remanded
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, Accuse, Bus, Top-Headlines, Jail, Remand, കേരള വാര്‍ത്ത, Arikady, Stone pelting against Bus; Accused remanded
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment