കെ എസ് ആര്‍ ടി സി ബസിനു നേരെ കല്ലേറ്; രണ്ടംഗ സംഘത്തിനു വേണ്ടി പോലീസ് അന്വേഷണം
മഞ്ചേശ്വരം: (www.kasargodvartha.com 28.10.2018) കെ എസ് ആര്‍ ടി സി ബസിനു നേരെ വീണ്ടും കല്ലേറ്. മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന മലബാര്‍ കെ എസ് ആര്‍ ടി സി ബസിനു നേരെയാണ് മഞ്ചേശ്വരം പൊസോട്ട് വെച്ച് കല്ലേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
മഞ്ചേശ്വരത്ത് കെ എസ് ആര്‍ ടി സി ബസിനു നേരെ കല്ലേറുണ്ടാവുന്നത് പതിവായിരിക്കുകയാണ്. ഇതിനെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി. അതേസമയം കെ എസ് ആര്‍ ടി സിയുടെ അമിത വേഗതയില്‍ പ്രതിഷേധിച്ചാണ് ബസിനു നേരെ കല്ലേറുണ്ടാവുന്നതെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉപ്പളയില്‍ അമിത വേഗതയിലെത്തിയ കെ എസ് ആര്‍ ടി സി ബസിടിച്ച് യുവാവ് മരണപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Police, Investigation, KSRTC, KSRTC-bus, Stone pelting, Police, complaint, case, Top-Headlines, Stone pelting against KSRTC Bus; Police investigation started
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment