കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന് ദൃശ്യം സഹിതം സമൂഹമാധ്യമത്തിലൂടെ വ്യാജവാര്‍ത്ത; അബുദാബിയില്‍ സഹോദരിമാര്‍ അറസ്റ്റില്‍
അബുദാബി: (www.kvartha.com 11.10.2018) കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന് ദൃശ്യം സഹിതം സമൂഹമാധ്യമത്തിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ ഗള്‍ഫ് സ്വദേശികളായ സഹോദരിമാര്‍ അറസ്റ്റില്‍. അബുദാബി പോലീസ് ആണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഇരുവരേയും നിയമനടപടിക്കായി പ്രോസിക്യൂഷനു കൈമാറി. അല്‍ഷംകയില്‍നിന്നു നടന്നുപോകുകയായിരുന്ന സ്വദേശി കുട്ടിയെ ആഫ്രിക്കക്കാരി തട്ടിക്കൊണ്ടുപോയി എന്നായിരുന്നു ദൃശ്യം സഹിതമുള്ള പ്രചാരണം.
എന്നാല്‍ വാര്‍ത്ത തെറ്റായിരുന്നുവെന്ന് അബുദാബി പോലീസ് അറിയിച്ചു. അമ്മയുടെ നിര്‍ദേശപ്രകാരം കുട്ടിയെയുമെടുത്ത് കാറ്റുകൊള്ളാനായി സമീപ പ്രദേശങ്ങളിലൂടെ നടക്കുകയായിരുന്ന ആയയുടെ (ബേബിസിറ്റര്‍) ചിത്രമെടുത്ത് പോസ്റ്റ് ചെയ്താണ് ഇവര്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതെന്നും പോലീസ് അറിയിച്ചു.
സമൂഹത്തിന്റെയും ജനങ്ങളുടെയും പ്രതിച്ഛായ തകര്‍ക്കും വിധത്തില്‍ അനുമതിയില്ലാതെ ദൃശ്യവും ചിത്രവും പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് സിഐഡി സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ കേണല്‍ ഒംറാന്‍ അഹമ്മദ് അല്‍ മസ്‌റൂയി വ്യക്തമാക്കി.
ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവരും കൃത്രിമദൃശ്യം സൃഷ്ടിക്കുന്നവരും ശിക്ഷാര്‍ഹരായിരിക്കും. കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് പത്തു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്നു കഴിഞ്ഞദിവസം അബുദാബി നിയമവകുപ്പു വ്യക്തമാക്കിയിരുന്നു. അഭ്യൂഹം പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അബുദാബി ഭക്ഷ്യനിയന്ത്രണ അതോറിറ്റിയും (എഡിഎഫ്‌സിഎ) വ്യക്തമാക്കി.
അടിസ്ഥാനരഹിതമായ ആരോപണങ്ങളും അഭ്യൂഹങ്ങളും ഉന്നയിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. തെറ്റായ വിവരം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് യുഎഇ ആന്റി സൈബര്‍ക്രൈം നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്.

Keywords: Abu Dhabi police deny child kidnapping, detain sisters for posting ‘fake news’, Gulf, Abu Dhabi, Police, Arrested, Sisters, Kidnap, Child, Social Network, World.
Powered by Info News For You

Comments
Post a Comment