രാജ്‌കോട്ടില്‍ രാജകീയം പൃത്വി ഷാ; അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം
രാജ്‌കോട്ട്: (www.kvartha.com 04.10.2018) രാജ്‌കോട്ടില്‍ രാജകീയമായി ഇന്ത്യ ബാറ്റ് വീശുന്നു. അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി പതിനെട്ടുകാരന്‍ പൃത്വി ഷാ തിളങ്ങിയതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുന്നു. ഒന്നാം ദിനം ചായക്ക് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സ് നേടിയിട്ടുണ്ട്. നായകന്‍ വിരാട് കോഹ്ലിയും അജിന്‍ക്യാ രഹാനെയുമാണ് ക്രീസില്‍. പൃത്വി ഷാ, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര എന്നിവരാണ് പുറത്തായത്. സെഞ്ചുറിയിലേക്ക് നീങ്ങുമെന്ന് കരുതിയ പൂജാര 86 റണ്‍സില്‍ നില്‍ക്കുന്നതിനിടെ പുറത്തായപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്ന ലോകേഷ് രാഹുല്‍ റണ്‍സൊന്നുമെടുക്കാതെ തന്നെ പുറത്തായി.

99 പന്തില്‍ 15 ബൗണ്ടറിയോടെയാണ് പൃഥ്വി ഷാ തന്റെ കന്നി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ പ്രായം കുറഞ്ഞ താരമാണ് ഷാ. ഇന്ത്യക്കാരില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിനു മാത്രം പിന്നില്‍ രണ്ടാമനും. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി പിന്നിടുന്ന 15ാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ഈ മുംബൈക്കാരന്‍. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയതോടെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും പൃഥ്വി സ്വന്തമാക്കി.

Keywords: India, National, News, Century, Cricket Test, Sports, Virat Kohli, West Indies, World, India vs West Indies: Prithvi Shaw slams Test century on debut, second youngest Indian Test centurion after Sachin Tendulkar
Powered by Info News For You

Comments
Post a Comment