കെ എസ് ടി പി റോഡില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം; അപകടം റോഡുമുറിച്ചു കടക്കുന്നതിനിടെ, കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി

കാസര്‍കോട്: (www.kasargodvartha.com 01.10.2018) കെ എസ് ടി പി റോഡില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. റോഡുമുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട് സ്വദേശിയായ വിഗ്നേഷ് (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30 മണിയോടെ ചെമ്മനാട് ബുള്ളറ്റ് ഷോറൂമിന് മുന്നില്‍ വെച്ചാണ് സംഭവം. എയര്‍ടെല്‍ കമ്പനിയുടെ ടവര്‍ ജോലിക്കാരനായ വിഗ്നേഷ് ചെമ്മനാട്ട് തന്നെയാണ് താമസം.

തട്ടുകടയില്‍ നിന്നും ചായ കുടിച്ച ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വിഫ്റ്റ് കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഗ്നേഷിനെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാസര്‍കോട് ഭാഗത്തു നിന്നും മേല്‍പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടം വരുത്തിയത്. അപകടത്തെ തുടര്‍ന്ന് കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി. ഇതേ കാര്‍ അല്‍പസമയം കഴിഞ്ഞ് ഹെഡ്‌ലൈറ്റ് ഓഫ് ചെയ്ത് തിരിച്ച് കാസര്‍കോട് ഭാഗത്തേക്ക് തന്നെ പോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Accidental-Death, Chemnad, Youth died after Car hits
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?