കാലാവസ്ഥ വിവരങ്ങളുടെ ആശയവിനിമയം കൂടുതല്‍ വ്യക്തവും ലളിതവുമാകണമെന്ന് ഗവര്‍ണര്‍ പി സദാശിവം
തിരുവനന്തപുരം: (www.kvartha.com 04.10.2018) കാലാവസ്ഥ സംബന്ധിച്ച മുഴുവന്‍ വിവരങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ വ്യക്തവും ലളിതവുമായി എത്തേണ്ടതുണ്ടെന്നും ഇക്കാര്യങ്ങളുടെ ഏകോപനത്തില്‍ ഐഎസ്ആര്‍ഒ മുന്‍കൈയെടുക്കണമെന്നും ഗവര്‍ണര്‍ പി സദാശിവം. ലോക ബഹിരാകാശ വാരാചരണത്തിന്റെ ഉദ്ഘാടനം തുമ്പ വിഎസ്എസ്‌സിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തില്‍ പ്രധാന മുന്നറിയിപ്പുകള്‍ ജനങ്ങളില്‍ എത്തേണ്ടത് ആവശ്യമാണ്. ശാസ്ത്രീയമായ വിവരങ്ങള്‍ കൂടുതല്‍ കൃത്യതയോടെ മാധ്യമങ്ങള്‍ വഴി കൈമാറാന്‍ പരിശീലനങ്ങള്‍ വേണം. അദ്ദേഹം പറഞ്ഞു
ബഹിരാകാശ, ഭൗമതല സെന്‍സറുകളുടെ സഹായത്തോടെ ഐഎസ്ആര്‍ഒ നല്‍കുന്ന സേവനം ഉപകാരപ്രദമാണ്. സാറ്റലൈറ്റ് റിമോട്ട് സെന്‍സിംഗിലെ ഇന്ത്യയുടെ മേധാവിത്തം പരിഗണിച്ച് ചുഴലിക്കാറ്റ് മുന്നറിയിപ്പ്, ദുരന്ത നിവാരണം, രക്ഷാപ്രവര്‍ത്തന മേല്‍നോട്ടം, ദേശസുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങളുടെ പ്രതീക്ഷ വളരെയേറെയാണ്. ദുരന്തമേഖലകള്‍ മറ്റു സ്ഥലങ്ങളുമായുള്ള ബന്ധം വേര്‍പ്പെടുമ്പോള്‍ സാറ്റലൈറ്റ് അധിഷ്ഠിത റിമോട്ട് സെന്‍സിംഗ് പ്രധാന ആവശ്യമാണ്. മോശം കാലാവസ്ഥയിലും രാത്രിയിലും ഉപയോഗപ്രദമായ സാറ്റലൈറ്റ് അധിഷ്ഠിത മൈക്രോവേവ് റിമോട്ട് സെന്‍സിംഗ് സൗകര്യം ലഭ്യമാണെന്നത് ആഹ്ലാദകരമാണ്.
സാധാരണ ജനങ്ങളില്‍ നിന്ന് ശാസ്ത്രഗവേഷണങ്ങള്‍ അകന്നുനിന്ന കാലമുണ്ടായിരുന്നു. ഇപ്പോള്‍ അത് മാറി. ബഹിരാകാശ ഗവേഷണങ്ങളുടെ നേട്ടങ്ങള്‍ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തിയപ്പോഴാണ് ഈ മാറ്റം സാധ്യമായത്. എന്നാല്‍, ചന്ദ്രയാനും മംഗള്‍യാനുമൊക്കെ വന്നുകഴിഞ്ഞിട്ടും ബഹിരാകാശ ശാസ്ത്ര ഗവേഷണങ്ങള്‍ സര്‍വകലാശാലകളിലേക്ക് വ്യാപിക്കുന്നില്ല എന്നതില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്നനിലയില്‍ ആശങ്കയുണ്ട്. ബഹിരാകാശ ഗവേഷണങ്ങളില്‍ സര്‍വകലാശാലകളുടെ പങ്ക് വര്‍ധിപ്പിക്കുന്ന കൂടുതല്‍ സൗകര്യപ്രദമായ നയങ്ങള്‍ വേണം. ഇക്കാര്യത്തില്‍ ഐഎസ്ആര്‍ഒയ്ക്ക് ഗുണപരമായ മാറ്റങ്ങളുണ്ടാക്കാനാകും. ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala Governor P Sathasivam, Governor, Kerala, News, World Space week marked

Powered by Info News For You

Comments
Post a Comment