വിദ്യാര്‍ത്ഥിനിയെ ഓട്ടോറിക്ഷയില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി റിമാന്‍ഡില്‍
കുമ്പള: (www.kasargodvartha.com 13.10.2018) വിദ്യാര്‍ത്ഥിനിയെ ഓട്ടോറിക്ഷയില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്തു. കിദൂര്‍ ബംബ്രാണ സ്വദേശി കിരണ്‍ റായ് ഷെട്ടി (21) യെയാണ് കുമ്പള പോലീസ് അറസ്റ്റു ചെയ്തത്. പട്ടികജാതി വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയെ കിരണ്‍ ഓട്ടോറിക്ഷയില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
തിങ്കളാഴ്ച രാവിലെ 11.30 മണിയോടെ കുമ്പളയില്‍ ബസിറങ്ങി ഓട്ടോറിക്ഷയില്‍ കയറിയതായിരുന്നു. ബംബ്രാണയിലെ ആളൊഴിഞ്ഞ വീട്ടു പരിസരത്തെത്തിയപ്പോള്‍ ഓട്ടോയില്‍ നിന്നിറക്കി അകത്തു കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. വിവരം പുറത്തു പറയരുതെന്നു ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പരാതിപ്പെട്ടു. സ്‌കൂളില്‍ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അധ്യാപിക കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു.
ഡിവൈഎസ്പി കെ. ഹരിശ്ചന്ദ്രനായ്ക്കാണ് സംഭവത്തില്‍ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, case, Accuse, Molestation, Student, Auto-rickshaw, Top-Headlines, Molestation case accused remanded
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment