മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്‍പതാം ക്ലാസുകാരിയില്‍ നിന്നും സ്വര്‍ണം തട്ടിയെടുത്ത യുവാക്കള്‍ പോലീസ് പിടിയില്‍
ഹരിപ്പാട്: (www.kvartha.com 24.10.2018) മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്‍പതാം ക്ലാസുകാരിയില്‍ നിന്നും സ്വര്‍ണം തട്ടിയെടുത്ത യുവാക്കള്‍ പോലീസ് പിടിയില്‍. മണ്ണാറശ്ശാല രാമലേത്ത് അനന്തു (20), ചെറുതന തൈപറമ്പില്‍ ശരത്ത് (24) എന്നിവരെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് വശത്താക്കി ഫോട്ടോ പകര്‍ത്തി മോര്‍ഫ് ചെയ്ത ശേഷം ഇവ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.
ഭീഷണിയെ തുടര്‍ന്ന് വീട്ടില്‍ നിന്നും എട്ടര പവന്റെ സ്വര്‍ണമാണ് വിദ്യാര്‍ത്ഥിനി ഇവര്‍ക്ക് നല്‍കിയത്. വിദ്യാര്‍ത്ഥിനിയുടെ അമ്മ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണിത്. സ്വര്‍ണം മോഷണം പോയെന്ന് കരുതിയിരിക്കുകയായിരുന്നു വീട്ടുകാര്‍. സംഭവത്തിന് ശേഷം ശരത്തും അനന്തുവും തമ്മില്‍ വഴക്കുണ്ടാകുകയും പിണങ്ങുകയും ചെയ്തു.
ഇതിനെ തുടര്‍ന്ന് ശരത്ത് എത്തി വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ വിവരങ്ങള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ഹരിപ്പാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 2 arrested in cheating case, News, Cheating, Arrested, Complaint, Police, Parents, Kerala.
Keywords: 2 arrested in cheating case, News, Cheating, Arrested, Complaint, Police, Parents, Kerala.
Powered by Info News For You

Comments
Post a Comment