യൂത്ത് ലീഗ് യുവജനയാത്രയുടെ സ്ഥിരാംഗങ്ങളുടെ കാസര്‍കോട് മുന്‍സിപ്പല്‍ തല രജിസ്‌റ്റ്രേഷന്‍ ആരംഭിച്ചു
കാസര്‍കോട് : വര്‍ഗ്ഗീയ മുക്ത ഭാരതം ,അക്രമരഹിത കേരളം ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ എന്ന മുദ്രവാക്യമുയര്‍ത്തി നവംബര്‍ 24 മുതല്‍ ഡിസംബര്‍ 24 വരെ കാസര്‍കോട് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യുവജന യാത്രയില്‍ അണി ചേരുന്ന അംഗങ്ങളുടെ മുന്‍സിപ്പല്‍തല രജിസ്‌ട്രെഷഷന് യൂത്ത് ലീഗ് പ്രസിഡണ്ട് തളങ്കര ഹകീം അജ്മലിനെ അംഗമാക്കികൊണ്ട് മുസ്ലിം ലീഗ് മുന്‍സിപ്പല്‍ പ്രസിഡന്റ് അഡ്വക്കറ്റ് വിഎം മുനീര്‍ ഉദ്ഘാടനം ചെയ്തു
ചടങ്ങില്‍ മുസ്ലിം ലീഗ് കാസറഗോഡ് മുനിസിപ്പല്‍ സെക്രട്ടറി ഖാലിദ് പച്ചക്കാട്, ട്രഷര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി , വൈസ് പ്രസിഡണ്ട് എ എ അസീസ് , കാസര്‍കോട് മുന്‍സിപ്പല്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, ട്രഷര്‍ നൗഫല്‍ തായല്‍, വൈസ് പ്രസിഡണ്ട് ഫിറോസ് അടുക്കത്ത് ബയല്‍, റഹീം തുരുത്തി, സെക്രട്ടറി മൊയ്തീന്‍കുഞ്ഞി കെ കെ പുറം, എം എസ് എഫ് കാസര്‍ഗോഡ് മണ്ഡലം ട്രഷര്‍ സഹദ് ബാങ്കോട്, മുന്‍സിപ്പല്‍ പ്രസിഡണ്ട് റഫീഖ് വിദ്യാനഗര്‍, വൈറ്റ് കാര്‍ഡ് ക്യാപ്റ്റന്‍ കലീല്‍ ശൈഖ് കൊല്ലമ്പാടി, രജിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍ അഷ്ഫാഖ് തുരുത്തി എന്നിവര്‍ സംബന്ധിച്ചു
Powered by Info News For You

Comments
Post a Comment