ബ്രൂവറി: ചെന്നിത്തലയ്‌ക്കെതിരെ വാര്‍ത്താകുറിപ്പിറക്കിയ വ്യാജന്മാരെ സംരക്ഷിച്ച് ആഭ്യന്തര വകുപ്പ്; ആശാ തോമസിന്റെ പരാതിക്ക് അവഗണന

തിരുവനന്തപുരം: (www.kvartha.com 26.10.2018) ബ്രൂവറി പ്രശ്‌നത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ എക്‌സൈസ് വകുപ്പിന്റെ പേരില്‍ വ്യാജ വാര്‍ത്താകുറിപ്പ് ഇറക്കിയവരെ സംരക്ഷിച്ച് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി. 

തന്റെ വകുപ്പിന്റെ പേരില്‍ വാര്‍ത്താകുറിപ്പ് ഇറക്കിയവരെ കണ്ടെത്തണമെന്ന എക്‌സൈസ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസിന്റെ പരാതിയില്‍ നടപടിയെടുക്കാതെ ഒളിച്ചുകളിക്കുകയാണ് ആഭ്യന്തരവകുപ്പ് . പരാതി പോലീസിനു കൈമാറണമെന്ന പ്രാഥമിക നടപടിക്രമം പോലും ആഭ്യന്തര വകുപ്പ് ഇതുവരെ പാലിച്ചിട്ടില്ല.

Excise yet to find the origins of controversial press release, Ramesh Chennithala, Fake, Protection, Allegation, Politics, Complaint, Police, Probe, News, Trending, Kerala.

താന്‍ അറിയാതെ വകുപ്പിന്റെ പേരില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്നായിരുന്നു എക്‌സൈസ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസിന്റെ പരാതിയില്‍ പ്രധാനമായും ആവശ്യപ്പെട്ടത്. സാധാരണഗതിയില്‍ സെക്രട്ടറിമാരില്‍നിന്നു ലഭിക്കുന്ന പരാതികളില്‍, വകുപ്പില്‍ കിട്ടിയെന്നു കാണിച്ചു മറുപടിക്കത്ത് നല്‍കാറുണ്ട്. എന്നാല്‍ ഇവിടെ അതുണ്ടായില്ലെന്നു മാത്രമല്ല വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തു പോലീസിനു കൈമാറുകയെന്ന ആഭ്യന്തര വകുപ്പിന്റെ പതിവും തെറ്റിച്ചു.

പരാതിക്കാരി വകുപ്പ് സെക്രട്ടറിയാണെന്നിരിക്കെയുള്ള ഈ അവഗണന ചൂണ്ടിക്കാണിക്കുന്നത് വ്യാജന്മാരെ സംരക്ഷിക്കാനുള്ള ഒത്തുകളിയാണ്. അടിതെറ്റി വീണ പ്രതിപക്ഷ നേതാവ് എന്ന തലക്കെട്ടിലായിരുന്നു എക്‌സൈസ് വകുപ്പിന്റെ പേരില്‍ പ്രതിപക്ഷ നേതാവിനുള്ള മറുപടിയായിറക്കിയ വാര്‍ത്താക്കുറിപ്പ് .

ഇതേതുടര്‍ന്ന് ക്യാബിനറ്റ് പദവിയിലുള്ള പ്രതിപക്ഷ നേതാവിനു മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുമോ എന്ന ചോദ്യം പ്രതിപക്ഷം ഉന്നയിക്കുകയും കെ.സി. ജോസഫ് എംഎല്‍എ അവകാശ ലംഘനത്തിനു നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

തുടര്‍ന്നു വകുപ്പുതല അന്വേഷണത്തിനു ഡപ്യൂട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തി. വാര്‍ത്താക്കുറിപ്പ് വ്യാജമെന്ന വകുപ്പിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിക്കും എക്‌സൈസ് വകുപ്പ് കൈമാറിയിട്ടുണ്ട്. വാര്‍ത്താക്കുറിപ്പ് ഇറങ്ങിയപ്പോള്‍ത്തന്നെ മന്ത്രിയുടെ ഓഫിസിനെയും എക്‌സൈസ് കമ്മിഷണറുടെ ഓഫിസിനെയും കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Excise yet to find the origins of controversial press release, Ramesh Chennithala, Fake, Protection, Allegation, Politics, Complaint, Police, Probe, News, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?