ഹാജി അലി ദര്‍ഗയിലും ശനി ഷിഗ്‌നാപൂര്‍ ക്ഷേത്രത്തിലും കോടതി വിധിയെ തുടര്‍ന്ന് സ്ത്രീകളെ പ്രവേശിപ്പിക്കുന്നു; ശബരിമലയിലും അങ്ങനെ തന്നെ; നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: (www.kvartha.com 08.10.2018) ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നേരത്തെ എടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധിക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിധി എന്തു തന്നെയായാലും അത് നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ സമ്മതിച്ചതാണെന്നും ഈ സാഹചര്യം നിലനില്‍ക്കെ സര്‍ക്കാരിന് പുനപരിശോധന ഹര്‍ജി നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് നേതൃത്വും കോണ്‍ഗ്രസും ശബരിമല വിധിയെ ആദ്യം സ്വാഗതം ചെയ്തിരുന്നു. പിന്നീട് നിലപാട് മാറ്റുകയായിരുന്നു. മുംബൈ ഹാജി അലി ദര്‍ഗയിലും മഹാരാഷ്ട്രയിലെ ശനി ഷിഗ്‌നാപൂര്‍ ക്ഷേത്രത്തിലും കോടതി വിധികളുടെ അടിസ്ഥാനത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത് സാധ്യമല്ല എന്ന് പറയുന്ന ചിലരുടെ നിലപാട് അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കടുത്ത വര്‍ഗീയതയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസും സമരസപ്പെടുന്നു എന്നാണ് ഇവരുടെ നിലപാട് മാറ്റം വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന നിലപാടാണ് അദ്ദേഹം ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും ഇത് കോണ്‍ഗ്രസിന്റെ തന്നെ തകര്‍ച്ചയ്ക്കും ബിജെപിയുടെ വളര്‍ച്ചയ്ക്കും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kerala, Thiruvananthapuram, News, Haji, Masjid, Supreme Court of India, Pinarayi vijayan, Sabarimala, Women, Govt will not submit review petition against Sabarimala SC Verdict
ആര്‍എസ്എസ് നേതൃത്വും കോണ്‍ഗ്രസും ശബരിമല വിധിയെ ആദ്യം സ്വാഗതം ചെയ്തിരുന്നു. പിന്നീട് നിലപാട് മാറ്റുകയായിരുന്നു. മുംബൈ ഹാജി അലി ദര്‍ഗയിലും മഹാരാഷ്ട്രയിലെ ശനി ഷിഗ്‌നാപൂര്‍ ക്ഷേത്രത്തിലും കോടതി വിധികളുടെ അടിസ്ഥാനത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത് സാധ്യമല്ല എന്ന് പറയുന്ന ചിലരുടെ നിലപാട് അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കടുത്ത വര്‍ഗീയതയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസും സമരസപ്പെടുന്നു എന്നാണ് ഇവരുടെ നിലപാട് മാറ്റം വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന നിലപാടാണ് അദ്ദേഹം ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും ഇത് കോണ്‍ഗ്രസിന്റെ തന്നെ തകര്‍ച്ചയ്ക്കും ബിജെപിയുടെ വളര്‍ച്ചയ്ക്കും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
Haji Ali Dhargha
Shani Shingnapur Temple
Powered by Info News For You

Comments
Post a Comment