മീ ടു വിവാദത്തില്‍ കുടുങ്ങി രാഹു ല്‍ ഈശ്വറും; ആളില്ലാത്ത സമയത്ത് വീട്ടിലേക്ക് വിളിപ്പിച്ച് കടന്നുപിടിച്ച് ചുംബിച്ചു
കോട്ടയം: (www.kvartha.com 29.10.2018) മീ ടു വിവാദത്തില്‍ കുടുങ്ങി അയ്യപ്പധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറും. ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പേര് വെളിപ്പെടുത്താത്ത യുവതി ആരോപണവുമായി രംഗത്തെത്തിയത്.
ആളില്ലാത്ത സമയത്ത് രാഹുല്‍ ഈശ്വര്‍ വീട്ടിലേക്കു വിളിച്ചുവരുത്തി കടന്നുപിടിച്ച് ബലാത്ക്കാരമായി ചുംബിച്ചുവെന്നാണ് യുവതിയുടെ ആരോപണം. 2003 - 2004 കാലയളവില്‍ താന്‍ പന്ത്രണ്ടാം ക്ലാസ് പാസായി നില്‍ക്കുമ്പോഴായിരുന്നു സംഭവമെന്നും യുവതി പറയുന്നു.
രാഹുല്‍ ഈശ്വറിന്റെ തിരുവനന്തപുരത്തെ ഫ് ളാറ്റില്‍ വെച്ചാണ് സംഭവം നടന്നതെന്നും ഒരു വിധത്തിലാണ് അന്ന് അവിടെനിന്ന് രക്ഷപ്പെട്ടതെന്നും അവര്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം:
താന്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നില്‍ക്കുമ്പോഴായിരുന്നു സംഭവം. രാഹുല്‍ ഈശ്വറിനെക്കുറിച്ചു കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ടെലിവിഷന്‍ പരിപാടികളും കണ്ടിരുന്നു. സ്ത്രീ സമത്വത്തെക്കുറിച്ചും സ്ത്രീ-പുരുഷ ബന്ധങ്ങളെക്കുറിച്ചും വളരെ നന്നായി സംസാരിച്ചിരുന്നു. പിന്നീട് ഒരു സുഹൃത്തുവഴി രാഹുലിനെ പരിചയപ്പെട്ടു. സമകാലിക വിഷങ്ങളെക്കുറിച്ച് ഞങ്ങള്‍ തമ്മില്‍ ധാരാളം സംസാരിക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒരുദിവസം അദ്ദേഹം തന്നെ വീട്ടിലേക്കു ക്ഷണിച്ചു. അമ്മ വീട്ടിലുണ്ടെന്നും ചര്‍ച്ചകള്‍ നടത്താമെന്നും പറഞ്ഞായിരുന്നു വിളിച്ചത്.
പാളയത്തിനുള്ള വഴിയില്‍ ബേക്കറി ജംക്ഷനുസമീപമുള്ള മെറൂണ്‍/ബ്രൗണ്‍ നിറത്തിലുള്ള കെട്ടിടമായിരുന്നു അതെന്ന് ഞാന്‍ കൃത്യമായി ഓര്‍ക്കുന്നു. രാഹുലിനെയും അമ്മയെയും കാണാമെന്ന പ്രതീക്ഷയിലാണ് ഞാനവിടെ ചെന്നത്. ആര്‍ട്ടിസ്‌റ്റെന്ന നിലയില്‍ കരിയര്‍ തുടങ്ങാനും ഇരിക്കുകയായിരുന്നു. വീട്ടില്‍ ചെന്നപ്പോഴാണ് രാഹുലിന്റെ അമ്മ അവിടെയില്ലെന്ന കാര്യം താന്‍ അറിയുന്നത്.
അമ്മ ഇപ്പോഴാണു പുറത്തുപോയതെന്നും ഉടന്‍ വരുമെന്നും രാഹുല്‍ പറഞ്ഞു. സംസാരിക്കാന്‍ ആരംഭിച്ചതോടെ ഒരു പോണ്‍ വിഡിയോ രാഹുല്‍ വച്ചുതരികയായിരുന്നു. പിന്നീട് തന്നെ ഫ് ളാറ്റു മുഴുവന്‍ കൊണ്ടു കാണിച്ചു.
രാഹുലിന്റെ മുറി കാണിച്ചുതന്നിട്ട് ഇതാണു തന്റെ ബെഡ് റൂമെന്ന് പറഞ്ഞ് തന്നെ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചു. എന്താണു ചെയ്യേണ്ടതെന്ന് പെട്ടെന്ന് തനിക്കു മനസ്സിലായില്ല. ആ വീട്ടില്‍ കുടുങ്ങിയതുപോലെയാണു തനിക്ക് തോന്നിയത്. അവിടെനിന്ന് ഒഴിഞ്ഞുമാറാന്‍ നോക്കിയെങ്കിലും രാഹുല്‍ പുറകെ വന്ന് വീണ്ടും കയറിപ്പിടിച്ചു. ഒരു വിധത്തിലാണ് താന്‍ അവിടെനിന്ന് രക്ഷപെട്ടത്.
ഇന്ന് രാഹുല്‍ ഈശ്വറിനെ എല്ലായിടത്തും കാണുമ്പോള്‍ എന്റെ ഉള്ളില്‍ പഴയ ഓര്‍മകളെല്ലാം കടന്നുവരികയാണ്. അയാളുടെ വിശ്വാസങ്ങളിലും എനിക്ക് സംശയമുണ്ട്. ഇന്ന് രാഹുല്‍ പറയുന്നതെല്ലാം ആത്മാര്‍ഥമായാണോ? ആ കാലഘട്ടത്തിലേതില്‍ നിന്ന് വ്യത്യസ്തമാണ് അയാളുടെ പ്രവൃത്തികള്‍ എന്നും കുറിപ്പില്‍ പറയുന്നു.
നേരത്തെ അലന്‍സിയറിനെ ആരോപണവുമായി നടി രംഗത്തെത്തിയതും ഇഞ്ചിപ്പെണ്ണെന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴിയായിരുന്നു. പിന്നീട് ഈ ആരോപണം അദ്ദേഹം സമ്മതിക്കുകയും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: #MeToo: Sabarimala activist Rahul Easwar named in alleged harassment claim, Kottayam, News, Religion, Allegation, Facebook, Kerala.

Powered by Info News For You

Comments
Post a Comment