വരുമാനവും തൊഴിലവസരവും കൂടും; സംസ്ഥാനത്ത് കൂടുതല്‍ മദ്യനിര്‍മാണശാലകള്‍ വേണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: (www.kvartha.com 03.10.2018) സംസ്ഥാനത്ത് കൂടുതല്‍ മദ്യനിര്‍മാണശാലകള്‍ വേണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ബ്രൂവറി അനുവദിച്ചതിന്റെ മാനദണ്ഡമെന്തെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ബ്രൂവറിക്ക് അനുമതി നല്‍കിയത് അബ്കാരി നയത്തിന്റെ അടിസ്ഥാനത്തിലെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. മാനദണ്ഡം വ്യക്തമാക്കി മൂന്നാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രാഥമിക അനുമതി മാത്രമാണ് നല്‍കിയിട്ടുള്ളത്. പ്രാഥമിക അനുമതി നല്‍കുന്നത് എക്‌സൈസ് കമ്മീഷണറുടെ വിവേചനാധികാരമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേരളത്തില്‍ കൂടുതല്‍ മദ്യനിര്‍മാണ ശാലകള്‍ വേണമെന്നും സര്‍ക്കാര്‍ നിലപാട് അറിയിച്ചു. കേരളത്തില്‍ തന്നെ മദ്യം ഉത്പാദിപ്പിച്ചാല്‍ സംസ്ഥാനത്തിന്റെ വരുമാനം കൂടും. കൂടുതല്‍ തൊഴിലവസരങ്ങളും ഉണ്ടാകും. സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.
നിലവില്‍ കേരളത്തിലേക്ക് വരുന്ന ബിയറിന്റെ 40 ശതമാനവും സംസ്ഥാനത്തിന് പുറത്തു നിന്നാണ്. ഇത് ഇവിടെ തന്നെ നിര്‍മിച്ചാല്‍ കേരളത്തിനാണ് ഗുണകരമാകുക. താല്‍പ്പര്യമുള്ളവര്‍ക്ക് മദ്യനിര്‍മാണ ശാലകള്‍ക്ക് അപേക്ഷ നല്‍കാമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, High Court, News, Liquor,High income and more employment opportunities; Govt needs to allowing more investors in brewery sector
പ്രാഥമിക അനുമതി മാത്രമാണ് നല്‍കിയിട്ടുള്ളത്. പ്രാഥമിക അനുമതി നല്‍കുന്നത് എക്‌സൈസ് കമ്മീഷണറുടെ വിവേചനാധികാരമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേരളത്തില്‍ കൂടുതല്‍ മദ്യനിര്‍മാണ ശാലകള്‍ വേണമെന്നും സര്‍ക്കാര്‍ നിലപാട് അറിയിച്ചു. കേരളത്തില്‍ തന്നെ മദ്യം ഉത്പാദിപ്പിച്ചാല്‍ സംസ്ഥാനത്തിന്റെ വരുമാനം കൂടും. കൂടുതല്‍ തൊഴിലവസരങ്ങളും ഉണ്ടാകും. സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.
നിലവില്‍ കേരളത്തിലേക്ക് വരുന്ന ബിയറിന്റെ 40 ശതമാനവും സംസ്ഥാനത്തിന് പുറത്തു നിന്നാണ്. ഇത് ഇവിടെ തന്നെ നിര്‍മിച്ചാല്‍ കേരളത്തിനാണ് ഗുണകരമാകുക. താല്‍പ്പര്യമുള്ളവര്‍ക്ക് മദ്യനിര്‍മാണ ശാലകള്‍ക്ക് അപേക്ഷ നല്‍കാമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
Keywords: Kerala, Kochi, High Court, News, Liquor,High income and more employment opportunities; Govt needs to allowing more investors in brewery sector
Powered by Info News For You

Comments
Post a Comment